രാഹുൽ വയനാട്ടിൽ മത്സരിക്കില്ല?

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട് നിന്ന് മത്സരിക്കില്ല. കോൺഗ്രസ് നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാ ധ്യമമായ എൻ.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇക്കാര്യം രാഹുൽ ഗാന്ധി ചർച്ച ചെയ്തിട്ടില്ലെന്നും റിപ്പ ോർട്ടിൽ പറയുന്നു.

കേരളത്തിലെ കോൺഗ്രസിനുള്ളിലെ ആഭ്യന്തര കലഹത്തിൻെറ ഫലമായാണ് രാഹുലിന് ക്ഷണം ലഭിച്ചതെന്നാണ ് ദേശീയ നേതൃത്വം കരുതുന്നത്. വയനാട് സീറ്റിനെ ചൊല്ലി രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടർന്നാണ് രാഹുൽ ഗാന്ധിയെ ക്ഷണിച്ചത്.

പ്രതീക്ഷ കൈവിടാതെ നേതാക്കളും പ്രവർത്തകരും
കൽപറ്റ: വയനാട് ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കാനെത്തുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ജില്ലയിലെ നേതാക്കളും പ്രവർത്തകരും. ഞായറാഴ്ച ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളുണ്ടായില്ലെങ്കിലും പ്രവർത്തകരുടെയും നേതാക്കളുടെയും ആത്മവിശ്വാസത്തിൽ ഒട്ടും കുറവുവന്നിട്ടില്ല. രാഹുലിനെ വരവേൽക്കാനുള്ള ഒരുക്കത്തിൽ തന്നെയാണ് ജില്ലയിലെ യു.ഡി.എഫ് പ്രവർത്തകർ.രാഹുലി​െൻറ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച സ്ഥിരീകരണം ഉണ്ടാകുമെന്നാണ് മുതിർന്ന നേതാക്കൾ നൽകുന്ന സൂചന. ഡൽഹിയിൽ രാവിലെ കോൺഗ്രസ് തെരഞ്ഞെടുപ്പു കമ്മിറ്റി യോഗം ചേരുന്നുണ്ട്. ഇതിനിടെ, രാഹുൽ ദക്ഷിണേന്ത്യയിൽ മത്സരിക്കാൻ സാധ്യത കൽപിക്കപ്പെട്ടിരുന്ന മറ്റു മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. ഇത് രാഹുൽ വയനാട്ടിൽതന്നെ മത്സരിക്കാനെത്തുമെന്ന പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്.

ഞായറാഴ്ച രാവിലെ കൽപറ്റ ഡി.സി.സി ഓഫിസിൽ ജില്ല കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടിവ് യോഗവും ജനറൽ ബോഡിയും ചേർന്നു. രാഹുൽ സ്ഥാനാർഥിയായി എത്തുകയാണെങ്കിൽ ചെയ്യേണ്ട മുന്നൊരുക്കവും മറ്റും യോഗത്തിൽ ചർച്ച ചെയ്തു. താഴെക്കിടയിൽ പാർട്ടിയുടെ പ്രവർത്തനം ശക്തിപ്പെടുത്താനും പ്രചാരണം ഊർജിതമാക്കാനും യോഗം തീരുമാനിച്ചു. രാഹുൽ ഗാന്ധി മത്സരിക്കാനെത്തുന്നതോടെ വയനാട് ഇന്ത്യൻ രാഷ്​ട്രീയ ഭൂപടത്തിൽ ഇടംനേടുമെന്ന് മത്സരത്തിൽനിന്ന് പിന്മാറിയ ടി. സിദ്ദീഖ് പറഞ്ഞു.
ജില്ല ഒട്ടനവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. പാവപ്പെട്ടവരുടെ മണ്ണാണ്. കർഷകരുടെയും ആദിവാസി ജനവിഭാഗത്തി​െൻറയും മണ്ണാണ്. രാഹുലി​െൻറ വരവ് ജില്ലയുടെ വികസനത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, രാഹുൽ മത്സരിക്കാനെത്തിയാൽ രാഷ്​ട്രീയമായി നേരിടാൻ തന്നെയാണ് എൽ.ഡി.എഫ് തീരുമാനം.


Tags:    
News Summary - Rahul Gandhi would not contest from Kerala- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.