കാഞ്ഞങ്ങാട്: രാഷ്ട്രീയ എതിരാളികൾ വെട്ടിക്കൊലപ്പെടുത്തിയ കൃപേഷിെൻറയും ശരത് ലാലിെൻറയും കുടുംബത്തെ ആശ്വസിപ്പിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 14ന് ഉച ്ചക്ക് ഒരുമണിക്ക് പെരിയ കല്യോട്ടെ ഇരുവരുടെയും വീടുകളിലെത്തും. 13ന് രാത്രി ഡല്‍ഹിയില്‍നിന്ന് പ്രത്യേക വിമാനത്തില്‍ രാഹുല്‍ ഗാന്ധി കൊച്ചിയിലെത്തും.
രാത്രി കൊച്ചിയില്‍ തങ്ങിയശേഷം 14ന് രാവിലെ പുല്‍വാമയില്‍ വീരമൃത്യുവരിച്ച വയനാട് ലക്കിടിയിലെ സൈനികന് വി.വി. വസന്തകുമാറിെൻറ വസതി സന്ദര്‍ശിച്ചശേഷമാണ് കല്യോട്ട് എത്തുന്നത്.
ഹെലികോപ്ടര്‍ മാര്‍ഗമാകും പെരിയയിലെത്തുക. പെരിയ കേന്ദ്ര സർവകലാശാല ഹെലിപ്പാഡില്‍ ഇറങ്ങിയശേഷം കാര്‍മാര്‍ഗം കല്യോട്ടേക്ക് തിരിക്കും. ഒരുമണിക്കൂര്‍ നേരം രാഹുല്‍ ഗാന്ധി കല്യോട്ടുണ്ടാകും. കണ്ണൂര്‍ മട്ടന്നൂരില്‍ കൊല്ലപ്പെട്ട ഷുഹൈബിെൻറ കുടുംബത്തെ കാണാനും രാഹുല്‍ ഗാന്ധി താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഷുഹൈബിെൻറ മാതാപിതാക്കളും സഹോദരിമാരും കല്യോട്ടെത്തും. കുടുംബങ്ങളെ സമാശ്വസിപ്പിച്ചശേഷം കോഴിക്കോട്ടേക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.