കോട്ടക്കലിൽ ചികിത്സയിൽ കഴിയുന്ന പാണക്കാട് ഹൈദരലി തങ്ങളുമായി രാഹുൽ ഗാന്ധി സംസാരിക്കുന്നു

ചികിത്സയിൽ കഴിയുന്ന ഹൈദരലി തങ്ങളെ രാഹുൽ ഗാന്ധി സന്ദർശിച്ചു

കോട്ടക്കൽ: ആയുർവേദ ചികിത്സയിൽ കഴിയുന്ന മുസ്​ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി എം.പി സന്ദർശിച്ചു. ബുധനാഴ്ച ഉച്ചക്ക്​ രണ്ടോടെയാണ് കോട്ടക്കൽ അൽഷാഫി ആയുർവേദ ഹോസ്‌പിറ്റലിൽ രാഹുൽ ഗാന്ധി എത്തിയത്.

രോഗവിവരങ്ങൾ തിരക്കി പത്ത്​ മിനിട്ടോളം ചെലവഴിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഡി.സി.സി പ്രസിഡന്‍റ്​ വി.എസ്. ജോയ്, എ.പി. അനിൽകുമാർ എം.എൽ.എ, പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, മുഈൻ അലി തങ്ങൾ, മുനവ്വറലി തങ്ങൾ എന്നിവരും സംബന്ധിച്ചു.

ഡോ. ഹംസ, ഡോ. ഹനീഷ, നാണി, കെ.കെ. നാസർ എന്നിവർ രാഹുൽ ഗാന്ധിയെ സ്വീകരിച്ചു.

Tags:    
News Summary - Rahul Gandhi visited Hyderali Shihab Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.