Posted On
date_range Updated On
date_range രാഹുൽ 17ന് വയനാട്ടിൽ
മാനന്തവാടി: വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി 17ന് വയനാട്ടില െത്തും. രാവിലെ 10ന് വള്ളിയൂർക്കാവിലെ പ്രത്യേക വേദിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യും. തുടർന്ന് 11ന് സുൽത്താൻ ബത്തേരിയിലും പ്രസംഗിക്കും.
തുടർന്നുള്ള ദിവസങ്ങളിൽ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, സച്ചിൻ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ, നവജ്യോത്സിങ് സിധു, മല്ലികാർജുൻ ഖാർഗെ, ഡി.കെ. ശിവകുമാർ എന്നീ നേതാക്കളും ജില്ലയിൽ എത്തും.
സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് 17ന് പനമരത്ത് പ്രസംഗിക്കും. ബി.ജെ.പി ദേശീയ പ്രസിഡൻറ് അമിത് ഷായും അടുത്ത ദിവസം ജില്ലയിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.