തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ ത്തനാപുരത്തെത്തി. തിങ്കളാഴ്ച രാത്രി 10.45ഓടെ തിരുവനന്തപുരത്തെത്തിയ രാഹുൽ ഹെലികോപ്റ്റർ മാർഗമാണ് എൻ.കെ പ്രേമചന്ദ്രൻെറ പ്രചാരണ പരിപാടിക്കായി കൊല്ലത്തെത്തിയത്. 10.40ഓടെയാണ് രാഹുൽ പത്തനാപുരത്ത് പ്രചരണ വേദ ിയിൽ എത്തിയത്.
കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കൊല്ലം ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എൻ.കെ പ്രേമചന്ദ്രൻ, കോൺഗ്രസ് നേതാക്കളായ കൊടിക്കുന്നിൽ സുരേഷ്, പി.സി. വിഷ്ണുനാഥ് തുടങ്ങിയവരും സംബന്ധിച്ചു.
പത്തനാപുരത്തെ തെരഞ്ഞെടുപ്പ് പരിപാടിക്ക് ശേഷം രാഹുൽ ഗാന്ധി യു.ഡി.എഫ് സ്ഥാനാർഥി ആേൻറാ ആൻറണിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പത്തനംതിട്ടയിലെത്തും. പിന്നീട് അന്തരിച്ച കേരള കോൺഗ്രസ് നേതാവ് കെ.എം മാണിയുടെ വീട് സന്ദർശിച്ച ശേഷം വൈകീട്ട് മൂന്നിന് ആലപ്പുഴ മുൻസിപ്പൽ സ്റ്റേഡിയത്തിൽ ഷാനിമോൾ ഉസ്മാൻെറ പ്രചാരണ യോഗത്തിലും പങ്കെടുക്കും.
വൈകീട്ട് ആറിന് വീണ്ടും തിരുവനന്തപുരത്തെത്തുന്ന രാഹുൽ സെൻട്രൽ സ്റ്റേഡിയത്തിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുക്കും. ആറ്റിങ്ങൽ, തിരുവനന്തപുരം മണ്ഡലങ്ങളിലെ പ്രവർത്തകരാണ് പൊതുയോഗത്തിൽ പെങ്കടുക്കുക. തുടർന്ന് കണ്ണൂരിലേക്ക് തിരിക്കും.
17ന് കണ്ണൂർ സാധു ഓഡിറ്റോറിയത്തിൽ കാസർകോഡ്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള യു.ഡി.എഫ് നേതാക്കളുമായി കൂടിക്കാഴ്ചക്ക് ശേഷം രാഹുൽ മത്സരിക്കുന്ന വയനാട് നിയോജകമണ്ഡലത്തില്‍ പര്യടനത്തിനായി തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.