പ്രതിപക്ഷത്തിന്​ തിരിച്ചടി: ലോക കേരളസഭക്ക്​ ​രാഹുലി​െൻറ അഭിനന്ദനം

തിരുവനന്തപുരം: പ്രതിപക്ഷം ബഹിഷ്​കരിച്ച രണ്ടാമത്​ ലോക കേരളസഭക്ക്​ ആശംസകളറിയിച്ച്​ കോൺഗ്രസ്​ എം.പി രാഹുൽ ഗാന്ധി. പ്രവാസികളുടെ ഏറ്റവും വലിയ വേദിയാണ്​ ലോക കേരളസഭയെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്​ അയച്ച അഭിനന്ദന കത്തിൽ രാഹുൽ വ്യക്തമാക്കി. മുഖ്യമന്ത്രി രാഹുലി​ന്​ നന്ദി അറിയിക്കുകയും കത്ത്​ ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്​തു.

പ്രവാസികള​ുടെ രാജ്യത്തിനുള്ള സംഭാവനകൾക്ക്​ നൽകുന്ന അംഗീകാരമാണ്​ കേരള ലോകസഭ എന്ന വേദിയെന്ന്​ രാഹുൽ കത്തിൽ കുറിച്ചു. വിവിധ രാജ്യങ്ങളിൽ പ്രധാന മേഖലകളിലെല്ലാം മലയാളികളുടെ കയ്യൊപ്പുണ്ട്​. രാജ്യത്തി​​​​െൻറ വികസന പ്രവർത്തനങ്ങളിൽ പ്രവാസികൾക്ക്​ വലിയ പങ്കുണ്ടെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

ഇന്ത്യയടക്കം 47 രാജ്യങ്ങളിൽ നിന്നുളള പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ലോക കേരള സഭ പരാജയമാണെന്നാരോപിച്ചാണ് യു.ഡി.എഫ് പരിപാടി ബഹിഷ്കരിച്ചിരിക്കുന്നത്​. ജനുവരി ഒന്നിന്​ തുടങ്ങിയ പരിപാടി നാളെ സമാപിക്കും.

Tags:    
News Summary - Rahul Gandhi sent greetings to the Loka Kerala Sabha - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.