വയനാടിനെ ഇളക്കിമറിച്ച് രാഹുൽ ഗാന്ധിയുടെ റോഡ് ഷോ

ക​ൽ​പ​റ്റ: വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​തി​ഗം​ഭീ​ര റോ​ഡ്ഷോ. 2019ലേ​തു​പോ​ലെ രാ​ഹു​ൽ​പ്ര​ഭ​യി​ൽ ഇ​ട​തു​മ​ണ്ഡ​ല​ങ്ങ​ളി​ല​ട​ക്കം ഇ​ള​ക്കം​ത​ട്ടു​മെ​ന്ന പ്ര​തീ​തി സൃ​ഷ്ടി​ച്ചാ​ണ് അ​ദ്ദേ​ഹം ഇ​ത്ത​വ​ണ​യും വ​യ​നാ​ട്ടി​ൽ പ​റ​ന്നി​റ​ങ്ങി​യ​ത്. യു.​ഡി.​എ​ഫ് ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ൾ​ക്കൊ​പ്പം സ​ഹോ​ദ​രി​യും എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പ്രി​യ​ങ്ക ഗാ​ന്ധി​യെ​യും യു​വ​നേ​താ​വ് ക​ന​യ്യ കു​മാ​റി​നെ​യും അ​ണി​നി​ര​ത്തി​യു​ള്ള റോ​ഡ് ഷോ ​കേ​ര​ള​ത്തി​ലെ 20 മ​ണ്ഡ​ല​ങ്ങ​ളി​​ലെ​യും യു.​ഡി.​എ​ഫി​ന്റെ ​മാ​സ് കാ​മ്പ​യി​ന്റെ തു​ട​ക്ക​വു​മാ​യി. ദേ​ശീ​യ പോ​രാ​ട്ട​മാ​ണ് വ​യ​നാ​ട്ടി​ലെ​ങ്കി​ലും അ​തി​ന്റെ ചൂ​ട് പ്ര​ചാ​ര​ണ​രം​ഗ​ത്തി​ല്ലാ​യി​രു​ന്നു. ഇ​നി ​വേ​ന​ലി​നൊ​പ്പം തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടും ഇ​വി​ടെ ക​ത്തി​യാ​ളും.

ബു​ധ​നാ​ഴ്ച രാ​വി​ലെ 11ഓ​ടെ​യാ​ണ് മേ​പ്പാ​ടി റി​പ്പ​ൺ ത​ല​ക്ക​ൽ ഗ്രൗ​ണ്ടി​ൽ രാ​ഹു​ൽ ഗാ​ന്ധി ഹെ​ലി​കോ​പ്റ്റ​റി​ൽ ഇ​റ​ങ്ങി​യ​ത്. പി​ന്നെ, ക​ൽ​പ​റ്റ​യി​ൽ തു​റ​ന്ന വാ​ഹ​ന​ത്തി​ൽ റോ​ഡ് ഷോ. ​എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ, ദീ​പ ദാ​സ് മു​ൻ​ഷി, പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, കെ.​പി.​സി.​സി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് എം.​എം ഹ​സ​ൻ, ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​സ്‍ലിം​ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പാ​ണ​ക്കാ​ട് അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വ് മോ​ൻ​സ് ജോ​സ​ഫ്, ടി. ​സി​ദ്ദീ​ഖ് എം.​എ​ൽ.​എ എ​ന്നി​വ​രും വാ​ഹ​ന​ത്തി​ൽ രാ​ഹു​ലി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. എ​സ്.​കെ.​എം.​ജെ സ്കൂ​ൾ പ​രി​സ​ര​ത്തു​വെ​ച്ച് രാ​ഹു​ൽ ജ​ന​ക്കൂ​ട്ട​ത്തോ​ട് സം​സാ​രി​ച്ചു. താ​ൻ വ​യ​നാ​ട്ടു​കാ​ര​നാ​യി മാ​റി​യെ​ന്നും മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ പ്ര​ശ്ന​ങ്ങ​ളി​ലും ജ​ന​ങ്ങ​ൾ​ക്കൊ​പ്പം ഇ​നി​യും ഉ​ണ്ടാ​കു​മെ​ന്നും പ്രി​യ​ങ്ക ഗാ​ന്ധി​യെ​പോ​ലെ​ത​ന്നെ ഈ ​നാ​ട്ട​ു​കാ​രെ​യും സ്വ​ന്ത​മാ​യാ​ണ് കാ​ണു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 ഇ​ട​തു​പ​ക്ഷ​ത്തെ​യോ സം​സ്ഥാ​ന സ​ർ​ക്കാ​റി​നെ​യോ വി​മ​ർ​ശി​ക്കാ​ൻ ത​യാ​റാ​കാ​തി​രു​ന്ന അ​ദ്ദേ​ഹം ക​ക്ഷി​രാ​ഷ്ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യി എ​ല്ലാ​വ​രോ​ടും സ്നേ​ഹ​മാ​ണെ​ന്നും പൊ​തു​വി​ഷ​യ​ങ്ങ​ളി​ൽ ഒ​രു​മി​ച്ചു​പോ​ക​ണ​മെ​ന്നും പാ​ർ​ല​മെ​ന്റി​ൽ വ​യ​നാ​ടി​ന്റെ പ്ര​തി​നി​ധി​യാ​കു​ന്ന​ത് ബ​ഹു​മ​തി​യാ​യി കാ​ണു​ന്നു​വെ​ന്നും പ​റ​ഞ്ഞു. ക​ന​ത്ത വെ​യി​ൽ​ച്ചൂ​ട് വ​ക​വെ​ക്കാ​തെ കാ​സ​ർ​കോ​ട് അ​ട​ക്ക​മു​ള്ള വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്ന​ട​ക്കം യു​വാ​ക്ക​ളും സ്ത്രീ​ക​ളു​മ​ട​ക്കം ആ​യി​ര​ങ്ങ​ളാ​ണ് രാ​ഹു​ലി​ന് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ക്കാ​ൻ കാ​ത്തു​നി​ന്ന​ത്. 11.45ഓ​ടെ​യാ​ണ് ക​ല​ക്ട​റേ​റ്റി​നു മു​ന്നി​ൽ റോ​ഡ് ഷോ ​എ​ത്തി​യ​ത്.

 തു​ട​ർ​ന്ന് തൊ​ട്ട​ടു​ത്ത സ്വ​കാ​ര്യ ഹോ​ട്ട​ലി​ലേ​ക്കാ​ണ് രാ​ഹു​ലും സം​ഘ​വും പോ​യ​ത്. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പൂ​രി​പ്പി​ക്ക​ല​ട​ക്കം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ക​ല​ക്ട​റേ​റ്റി​ലേ​ക്ക് നീ​ങ്ങി​യ അ​ദ്ദേ​ഹം ജി​ല്ല വ​ര​ണാ​ധി​കാ​രി കൂ​ടി​യാ​യ ജി​ല്ല ക​ല​ക്ട​ർ രേ​ണു​രാ​ജി​ന് പ​ത്രി​ക കൈ​മാ​റി. പു​റ​ത്തു​കാ​ത്തു​നി​ന്ന ചി​ല ഹി​ന്ദി ചാ​ന​ലു​ക​ളോ​ട് വ​യ​നാ​ട്ടി​ലെ ആ​വേ​ശ​ക്കാ​രാ​യ യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ അ​റി​യാ​വു​ന്ന ഹി​ന്ദി​യി​ൽ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി കെ. ​സു​​രേ​ന്ദ്ര​നെ ട്രോ​ളു​ന്ന​തും കേ​ൾ​ക്കാ​മാ​യി​രു​ന്നു.

 രാഹുലിന്റെ റോഡ് ഷോയിൽ കോൺഗ്രസ്, ലീഗ് പതാകകളില്ല

കൽപറ്റ: ബുധനാഴ്ച കൽപറ്റയിൽ രാഹുൽ ഗാന്ധി നടത്തിയ വൻ റോഡ് ഷോയിൽ കോൺഗ്രസിന്റെയോ പ്രധാന ഘടകകക്ഷിയായ മുസ്‍ലിം ലീഗിന്റെയോ കൊടികളില്ല. കഴിഞ്ഞ തവണ രാഹുലിന്റെ പരിപാടിയിലെ ലീഗിന്റെ കൊടികൾ സംഘ്പരിവാർ വിദ്വേഷ പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. രാഹുലിന്റെ പരിപാടിയിൽ പാകിസ്താന്റെ പതാകകൾ ഉപയോഗിച്ചുവെന്ന തരത്തിലായിരുന്നു ഉത്തരേന്ത്യയിൽ വർഗീയപ്രചാരണം നടത്തിയത്. ഇതിനാലാണ് ഇത്തവണ ഒരു പാർട്ടിയുടെയും കൊടികൾ റോഡ്ഷോയിൽ ഉപയോഗിക്കാതിരുന്നത്. രാഹുലിന്റെ ചിത്രങ്ങളടങ്ങിയ ബോർഡുകളായിരുന്നു പങ്കെടുത്തവരെല്ലാം പിടിച്ചത്. 

Tags:    
News Summary - Rahul Gandhi said that he will always be there to solve the problem of wild animals in Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.