വയനാട്​: ആഗ്രഹിക്കുന്നത്​ ആയുഷ്​കാല ബന്ധമെന്ന്​ രാഹുൽ

ക​ൽ​പ​റ്റ: സ​മാ​ധാ​ന​പ​ര​മാ​യ സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന് രാ​ജ്യ​ത്തി​െൻറ ഇ​ത​ര​ദി​ക്കു​ക​ളി​ലു​ള്ള​വ​ർ​ക് ക് മാ​തൃ​ക​യാ​ക്കാ​വു​ന്ന മ​ഹ​നീ​യ​മാ​യ മ​ണ്ണാ​ണ് വ​യ​നാ​ടെ​ന്ന് കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധ ി. വ​യ​നാ​ട്ടി​ലെ​യും കേ​ര​ള​ത്തി​ലെ​യും ജ​ന​ങ്ങ​ളു​ടെ സ്​​നേ​ഹ​വും സാ​ഹോ​ദ​ര്യ​വും പ്ര​ധാ​ന​മ​ന്ത്രി ന​ രേ​ന്ദ്ര മോ​ദി ക​ണ്ട​റി​യ​ണം. വൈ​വി​ധ്യ​ങ്ങ​ളു​ടെ ഈ ​മ​ണ്ണി​ൽ എ​ന്തു​മാ​ത്രം സ്​​നേ​ഹ​ത്തോ​ടെ​യാ​ണ് ആ​ളു ​ക​ൾ ക​ഴി​യു​ന്ന​തെ​ന്ന് രാ​ജ്യം പ​ഠി​ക്കു​ക​യും മ​ന​സ്സി​ലാ​ക്കു​ക​യും വേ​ണം. വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ യ ു.​ഡി.​എ​ഫ് സ്​​ഥാ​നാ​ർ​ഥി​യാ​യ രാ​ഹു​ൽ സു​ൽ​ത്താ​ൻ ബ​ത്തേ​രി സ​െൻറ് മേ​രീ​സ്​ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ആ​യി​ര​ ങ്ങ​ൾ പ​ങ്കെ​ടു​ത്ത പ്ര​ചാ​ര​ണ പൊ​തു​സ​മ്മേ​ള​ന​ത്തി​ലാ​ണ് വ​യ​നാ​ടി​നെ​യും കേ​ര​ള​ത്തെ​യും വാ​നോ​ളം പ ു​ക​ഴ്ത്തി​യ​ത്.

വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​ന്ന​ത് അ​ഭി​മാ​ന​മാ​യി ക​രു​തു​ന്നു​വെ​ന്നും വ​യ​നാ​ട ു​മാ​യി ചു​രു​ങ്ങി​യ കാ​ല​ത്തേ​ക്ക​ല്ല, ജീ​വി​ത​കാ​ലം മു​ഴു​വ​നു​മു​ള്ള ബ​ന്ധ​മാ​ണ്​ താ​ൻ ആ​ഗ്ര​ഹി​ക്കു​ന ്ന​തെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.
കേ​ന്ദ്ര​ത്തി​ലെ ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​റി​െൻറ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ ളും വാ​ഗ്ദാ​ന ലം​ഘ​ന​ങ്ങ​ളും വി​മ​ർ​ശ​ന​വി​ധേ​യ​മാ​ക്കി​യ പ്ര​സം​ഗ​ത്തി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​നെ​തി​രെ ഒ​ര ു വാ​ക്കു​പോ​ലും രാ​ഹു​ൽ ഉ​രി​യാ​ടി​യി​ല്ല. ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്​​ത​​ത​യും വ​ന്യ​മൃ​ ഗ​ശ​ല്യ​വും രാ​ത്രി​യാ​ത്ര നി​രോ​ധ​ന​വു​മ​ട​ക്കം വ​യ​നാ​ടി​െൻറ പ്രാ​ദേ​ശി​ക പ്ര​ശ്ന​ങ്ങ​ൾ എ​ണ്ണി​യെ​ണ്ണ ി​പ്പ​റ​ഞ്ഞ പ്ര​സം​ഗ​ത്തി​ൽ ‘എ​ല്ലാ പ്ര​ശ്ന​ങ്ങ​ൾ​ക്കും പ​രി​ഹാ​രം കാ​ണാ​ൻ താ​ൻ നി​ങ്ങ​ൾ​ക്കൊ​പ്പ​മു​ണ് ടാ​വും’ എ​ന്ന്​ ഉ​റ​പ്പു​ന​ൽ​കി.

‘വ്യ​ത്യ​സ്​​ത വി​ശ്വാ​സ​ങ്ങ​ളി​ലും ആ​ശ​യ​ങ്ങ​ളി​ലും ചി​ന്താ​ധാ​ര​ക​ളി​ലും ക​ഴി​യു​മ്പോ​ഴും മ​റ്റു​ള്ള​വ​രെ ആ​ദ​രി​ക്കാ​നും പ​രി​ഗ​ണി​ക്കാ​നും ത​യാ​റാ​വു​ന്ന സം​സ്​​കാ​ര​മാ​ണ് ഈ ​നാ​ടി​െൻറ ശ​ക്തി. നി​ങ്ങ​ളു​ടെ മു​ന്നി​ൽ എ​ഴു​ന്നേ​റ്റു​നി​ൽ​ക്കു​ന്ന​തി​ൽ എ​നി​ക്ക് അ​ഭി​മാ​ന​മു​ണ്ട്. രാ​ഷ്​​ട്രീ​യ​ക്കാ​ര​നെ​ന്ന രൂ​പ​ത്തി​ല​ല്ല, നി​ങ്ങ​ളു​ടെ മ​ക​ൻ, സ​ഹോ​ദ​ര​ൻ, അ​ല്ലെ​ങ്കി​ൽ നി​ങ്ങ​ൾ​ക്ക് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട കൂ​ട്ടു​കാ​ര​ൻ എ​ന്ന നി​ല​യി​ലാ​ണ് ഞാ​ൻ സം​സാ​രി​ക്കു​ന്ന​ത്. -രാ​ഹു​ൽ പ​റ​ഞ്ഞു.

ശ്രീധന്യയെയും കുടുംബത്തെയും ചേർത്തുപിടിച്ച് രാഹുൽ

കൽപറ്റ: സിവിൽ സർവിസ് പരീക്ഷയിൽ മികച്ച വിജയംനേടിയ ശ്രീധന്യ സുരേഷിനെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നേരിൽക്കണ്ട് അഭിനന്ദിച്ചു. സുൽത്താൻ ബത്തേരിയിലെ പൊതുസമ്മേളനശേഷമാണ് ശ്രീധന്യയുമായി രാഹുൽ കൂടിക്കാഴ്ച നടത്തിയത്. ശ്രീധന്യയുടെ പിതാവ് സുരേഷ്, മാതാവ് കമല, സഹോദരൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഏറെനേരം രാഹുലുമായും മുതിർന്ന നേതാക്കളുമായും ശ്രീധന്യ സംസാരിച്ചു. സിവിൽ സർവിസ് പരീക്ഷയിൽ ഉന്നത റാങ്കിലേക്ക് എത്തിയതിനെയും അഭിമുഖത്തിലെ ചോദ്യങ്ങളെയും കുറിച്ച്​ അദ്ദേഹം ശ്രീധന്യയോട് ആരാഞ്ഞു. വയനാട് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ശ്രീധന്യ രാഹുലി​െൻറ ശ്രദ്ധയിൽപ്പെടുത്തി.

കുറിച്യർ വിഭാഗത്തിൽനിന്നുള്ള ശ്രീധന്യ 410ാം റാങ്കോടെയാണ് സിവിൽ സർവിസ് പരീക്ഷയിൽ ചരിത്രം കുറിച്ചത്. ആദിവാസി വിഭാഗത്തിൽനിന്ന് ആദ്യമായാണ് ഒരു പെൺകുട്ടി സിവിൽ സർവിസ് വിജയിക്കുന്നത്. പരീക്ഷഫലം വന്നദിവസം രാഹുൽ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. വയനാട്ടിലെത്തുമ്പോൾ നേരിൽ കാണാമെന്നും അറിയിച്ചിരുന്നു. ഒരാഴ്ചയായി ന്യുമോണിയ ബാധയെ തുടർന്ന് മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രീധന്യ ചൊവ്വാഴ്ചയാണ് ആശുപത്രി വിട്ടത്.

ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയാണ് രാഹുൽ ഗാന്ധി കാണാൻ താൽപര്യം പ്രകടിപ്പിച്ച വിവരം കുടുംബത്തെ അറിയിച്ചത്. സ​െൻറ് മേരീസ് കോളജിലെ ഓഫിസ് മുറിയിലായിരുന്നു കൂടിക്കാഴ്ച. ശ്രീധന്യക്കും കുടുംബത്തി​നുമൊപ്പം ഭക്ഷണം കഴിച്ച്, ഫോട്ടോയെടുത്താണ് രാഹുൽ മടങ്ങിയത്. രാഹുലിനെ നേരിൽക്കണ്ട് സംസാരിച്ചതി​െൻറ സന്തോഷത്തിലാണ് കുടുംബം.

രാഹുൽ ഗാന്ധി മടങ്ങിയത് മലയോരത്തി​​െൻറ ആവേശം നെഞ്ചേറ്റി

തിരുവമ്പാടി: മലയോര മേഖലയുടെ ആവേശം നെഞ്ചേറ്റിയാണ് രാഹുൽ ഗാന്ധി തിരുവമ്പാടിയിൽനിന്ന് മടങ്ങിയത്. നെഹ്​റു കുടുംബത്തിലെ ഇളമുറക്കാരനെ അഭിവാദ്യം ചെയ്യാനുള്ള അവസരമായാണ് രാഹുലി​​െൻറ സന്ദർശനത്തെ കുടിയേറ്റജനത കണ്ടത്. കക്ഷിരാഷ്​ട്രീയത്തിനതീതമായി ജനങ്ങൾ തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്​കൂൾ മൈതാനിയിലേക്ക് പ്രവഹിച്ചത് ഗ്രാമനിഷ്കളങ്കതയുടെ പ്രതിഫലനമായി. രാവിലെ 11 മണിയോടെ മലയോരമേഖലയിലെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾ കുടുംബസമേതം പ്രസംഗവേദി ലക്ഷ്യമാക്കി എത്തിക്കൊണ്ടിരുന്നു.

സ്ത്രീകളും കുട്ടികളും കൂട്ടമായെത്തി. 1.10ന് രാഹുലി​​െൻറ ഹെലികോപ്റ്റർ കെ.എസ്.ആർ.ടി. സി ഡിപ്പോ മൈതാനിയിലിറങ്ങി. ഇവിടെയും രാഹുലിനെ കാണാൻ ജനക്കൂട്ടമെത്തിയിരുന്നു. അവിടെനിന്ന് കാറിൽ സുരക്ഷ വാഹനവ്യൂഹത്തി​​െൻറ അകമ്പടിയോടെ ഒരു കി.മീ മാത്രം അകലെയുള്ള ഹൈസ്​കൂൾ മൈതാനിയിലെ പ്രസംഗവേദിയിലേക്ക്. 1.22ഓടെ വേദിക്കരികെ രാഹുൽ എത്തി. മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരും രാഹുലിനൊപ്പമെത്തി. നിവേദനം നൽകാനെത്തിയ ഫാ. ആൻറണി കൊഴുവനാലി​​െൻറ നേതൃത്വത്തിലെത്തിയ കർഷകനേതാക്കളുമായി സംസാരിച്ച ശേഷമാണ് രാഹുൽ വേദിയിലേക്ക് കയറിയത്.

ലളിതമായ ഇംഗ്ലീഷിൽ ജനങ്ങളെ കൈയിലെടുക്കുന്നതായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം. വയനാട്ടിലെ പ്രശ്നങ്ങൾ പഠിക്കാനാണ് നിങ്ങളിൽ ഒരാളായി ഞാനിവിടെ മത്സരിക്കുന്നതെന്ന രാഹുലി​​െൻറ വാക്കുകൾ ജനങ്ങൾ കരഘോഷങ്ങളോടെയാണ് സ്വീകരിച്ചത്. കർഷകർ ഉൾപ്പെടെയുള്ള ജനങ്ങളുടെ ദുരിതങ്ങൾക്ക് പരിഹാര വാഗ്ദാനവും മോദിയുടെ വിഭാഗീയ ഭരണത്തിനെതിരെയുള്ള എതിർപ്പും വ്യക്തമാക്കുന്നതായിരുന്നു 40 മിനിറ്റ് നീണ്ട പ്രസംഗം. ഇടതുപക്ഷത്തിനെതിരെ ഒരു വാക്കുപോലും പറയാതെ സംസാരം അവസാനിപ്പിച്ചതും ശ്രദ്ധേയമായി.

ശ്രീധന്യ തൊഴിലുറപ്പ്​ പദ്ധതിയുടെ സൃഷ്​ടി -രാഹുൽ

തിരുവമ്പാടി: സിവിൽ സർവിസ്​ പരീക്ഷയിൽ ഉന്നത വിജയം നേടിയ വയനാട്ടിലെ ആദിവാസി യുവതി ​ശ്രീധന്യ സുരേഷിനെ വാനോളം പുകഴ്​ത്തി യു.ഡി.എഫ്​ സ്​ഥാനാർഥിയും കോൺ​ഗ്രസ്​ അധ്യക്ഷനുമായ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തി​​െൻറ അപമാനമെന്നു പറഞ്ഞ തൊഴിലുറപ്പ്​ പദ്ധതിയാണ്​ ശ്രീധന്യയെന്ന സിവിൽ സർവിസുകാരിയെ സൃഷ്​ടിച്ചതെന്ന്​ തിരുവമ്പാടിയിൽ വോട്ട്​ തേടിയെത്തിയ രാഹുൽ പറഞ്ഞു.

‘ഒരുമിച്ച്​ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ, മാതാപിതാക്കൾക്ക്​ എന്താണ്​ ജോലിയെന്ന്​ ശ്രീധന്യയോട്​ ഞാൻ ചോദിച്ചു. തൊഴിലുറപ്പ്​ പദ്ധതിയാണെന്നും അതിൽനിന്നുള്ള വരുമാനമാണ്​ ​സിവിൽ സർവിസ് പഠനത്തിന് ​​സഹായകമായതെന്നും അവൾ പറഞ്ഞു. എന്നാൽ, ​യുപി.എ സർക്കാർ നടപ്പാക്കിയ മഹാത്​മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്​ പദ്ധതി രാജ്യത്തിന്​ അപമാനമാണെന്നാണ്​ പ്രധാനമന്ത്രി പറയുന്നത്​’-ഹർഷാരവങ്ങൾക്കിടയിൽ രാഹുൽ കൂട്ടിച്ചേർത്തു.

പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള കഴിവും സ്​ഥൈര്യവും ശ്രീധന്യക്കുണ്ട്​. ഇനിയും ആയിരം മിടുക്കികളായ ശ്രീധന്യമാരെ സൃഷ്​ടിക്കും. കോൺഗ്രസ്​ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നാൽ നടപ്പാക്കുന്ന ‘ന്യായ്​’ പദ്ധതി ​വഴി വയനാട്ടിലും തൊട്ടപ്പുറത്തെ കർണാടകയിലും ആയിരക്കണക്കിന്​ ശ്രീധന്യമാരെ കോൺഗ്രസിന്​ ഉയർത്തിക്കൊണ്ടുവരാൻ കഴിയും. തൊഴിലുറപ്പ്​ പദ്ധതിയിലെ തൊഴിൽ ദിനങ്ങൾ 100ൽനിന്ന്​ 150 ആയി ഉയർത്തും.

നോട്ടു​നിരോധനവും ജി.എസ്​.ടിയും തൊഴിലവസരങ്ങളടക്കം നഷ്​ടപ്പെടുത്തി ​ ശ്രീധന്യമാരു​െട സ്വപ്​നങ്ങൾ തകർത്ത​ു. ന്യായ്​ പദ്ധതിയും തൊഴിലുറപ്പുമാണ്​ തങ്ങളെ മികച്ച നിലവാരത്തിലേക്ക്​ പ്രാപ്​തരാക്കിയതെന്ന്​ എന്നെങ്കിലും ന​േ​രന്ദ്ര മോദിയെ കണ്ടാൽ ശ്രീധന്യയെപ്പോലുള്ളവർ പറയുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

പരിഭാഷയിൽ കേമി ജ്യോതി
തിരുവമ്പാടി: ചൊവ്വാഴ്​ച ​െകാല്ലം പത്തനാപുരത്തും തിരുവനന്തപുരത്തും രാഹുൽ ഗാന്ധിയു​െട പ്രസംഗം പരിഭാഷപ്പെടുത്തി ഏറെ കൈയടി നേടിയ ജ്യോതി വിജയകുമാർ തിരുവമ്പാടിയിലെ തെരഞ്ഞെടുപ്പ്​ ​​പ്രചാരണയോഗത്തിലും കൈയടി നേടി. കോൺഗ്രസ്​ അധ്യക്ഷ​​െൻറ ഇംഗ്ലീഷ്​ പ്രസംഗം കാമ്പും കഴമ്പും ചോരാതെ പരിഭാഷപ്പെടുത്തി. തൊഴിലുറപ്പ്​ പദ്ധതി അപമാനമാണെന്ന​ പ്രധാനമന്ത്രി ന​രേന്ദ്ര മോദിയുടെ പരാമർശം രാഹുൽ പറഞ്ഞപ്പോൾ ‘അഭിമാനം’ എന്ന്​ നാക്കുപിഴച്ചതൊഴിച്ചാൽ ഉജ്ജ്വലമായിരുന്നു പരിഭാഷ. രാഹുൽ എത്തുന്നതിനുമു​േമ്പ വേദിയിലെത്തിയ ജ്യോതി മൈക്കി​​െൻറ ശബ്​ദസൗകര്യങ്ങളടക്കം പരിശോധിച്ചിരുന്നു. കോൺ​ഗ്രസ്​ വേദികളിലെ പതിവു​ വില്ലനായ ശബ്​ദത്തകരാറില്ലെന്ന്​ ഉറപ്പുവരുത്തിയായിരുന്നു ജ്യോതിയുടെ പരിഭാഷ. സംഘടന ചുമതലയുള്ള എ.​െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണു​േഗാപാലാണ്​ പരിഭാഷകയെ സദസ്സിന്​ പരിചയപ്പെടുത്തിയത്​.





Tags:    
News Summary - rahul gandhi in kerala today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.