കൽപറ്റ/കാസർകോട്: കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി മാർച്ച് 12ന് വയനാട്ടിലെത്തും. ഉച്ചയോടെ ജില്ലയിലെത്തുന്ന അദ്ദേഹം കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഹവില്‍ദാര്‍ വി.വി. വസന്തകുമാറിെൻറ ലക്കിടിയിലെ വീട് സന്ദര്‍ശിക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ അറിയിച്ചു.
കാസർകോട് കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളും അന്നു തന്നെ രാഹുൽ ഗാന്ധി സന്ദർശിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. നേരേത്ത രാഹുൽ ഫോണിലൂടെ വീട്ടുകാരുമായി സംസാരിച്ചിരുന്നു. കോഴിക്കോെട്ട പൊതുപരിപാടിയിലും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.