രാഹുലിന് വലിയ പ്രത്യേകതയൊന്നുമില്ല -കാനം

മലപ്പുറം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി യു.ഡി.എഫിന്‍റെ 20 സ്ഥാനാർഥികളിൽ ഒരാൾ മാത്രമാണെന്ന് സി.പി.ഐ സംസ്ഥാന സെക ്രട്ടറി കാനം രാജേന്ദ്രൻ. കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലത്തിൽ രാഹുലിന് വലിയ പ്രത്യേകതയൊന്നുമില്ല. വയനാട്ടിൽ ഏകപക്ഷീയമായി പ്രചാരണം നടത്തി വരുന്ന പി.പി സുനീറിന് ഒരു എതിരാളിയെ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും കാനം വ്യക്തമാക്കി.

സ്മൃതി ഇറാനിയെയും പി.പി സുനീറിനെയും ഒരു പോലെ കാണുന്ന രാഷ്ട്രീയം ദേശീയ തലത്തിൽ രാഹുലിന് തിരിച്ചടിയാകും. കേരളത്തിന്‍റെ കോൺഗ്രസിലെ ഗ്രൂപ്പ് വഴക്ക് തീർക്കുന്നതിന് അവരൊരുക്കിയ കെണിയിൽ രാഷ്ട്രീയ പക്വതയില്ലാത്ത രാഹുൽ വീണെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - rahul Gandhi Kanam Rajendran -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.