കൽപ്പറ്റ: യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് സ്വന്തം മണ്ഡലമായ വയനാട്ടിലെത്തും. മാനന്തവാടി നിയോജക മണ്ഡലത്തിൽ രാഹുൽ ഗാന്ധി ഇന്ന് പര്യടനം നടത്തും. രാവിലെ മാനന്തവാടി മുതൽ പനമരം വരെയാണ് റോഡ്ഷോ. തുടർന്ന് ബത്തേരിയിലും കൽപറ്റയിലും വിവിധ പരിപാടികളിൽ പങ്കെടുക്കും.
ജില്ലക്ക് പുറമേ കോഴിക്കോടും മലപ്പുറത്തും രാഹുൽ ഗാന്ധി റോഡ്ഷോകളിലും പൊതുസമ്മേളനങ്ങളിലും പങ്കെടുക്കും. യു.ഡി.എഫ് സ്ഥാനാർഥി പി.കെ. ബഷീറിെൻറ െതരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഏറനാട് മണ്ഡലത്തിൽ എത്തും. രാവിലെ വയനാട് ജില്ലയിലെ വിവിധ പരിപാടികൾക്ക് ശേഷം വൈകീട്ട് നാലിന് ഊർങ്ങാട്ടിരി പഞ്ചായത്തിലെ തിരട്ടമ്മൽ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ ഇറങ്ങും. തുടർന്ന് യു.ഡി.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ റോഡ് ഷോക്ക് തുടക്കമാകും. അരീക്കോട് വാഴക്കാട് ജങ്ഷനിൽ സമാപിക്കും.
രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിെൻറ ഭാഗമായി വ്യാഴാഴ്ച ഉച്ചക്ക് 2.30 മുതൽ വൈകീട്ട് ആറ് വരെ അരീക്കോട് ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കോഴിക്കോട്, മുക്കം ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ കുറ്റൂളിയിൽ നിന്ന് കുനിയിൽ ആലുക്കൽ പാലം വഴി പെരുമ്പറമ്പ് ഐ.ടി.ഐ പൂക്കോട്ടുചോല വഴിയും മഞ്ചേരി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പുത്തലം പൂക്കോട്ടുചോല ഐ.ടി.ഐ പൂങ്കുടി ആലുക്കൽ കുനിയിൽ കുറ്റൂളി ഭാഗത്തേക്കും പോകണം.
മൂർക്കനാട് ഭാഗത്തുനിന്ന് വരുന്നവർ മൈത്ര പാലം വഴി പുത്തലം ഭാഗത്തേക്ക് പോകണം. അരീക്കോട് ടൗണിലേക്ക് ഉച്ചക്ക് 2.30 മുതൽ വൈകുന്നേരം ആറ് വരെ ഒരു വാഹനങ്ങൾക്കും പ്രവേശനമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.