നിവേദ്യയോട് രാഹുൽ ഗാന്ധി വിശേഷങ്ങൾ ചോദിക്കുന്നു

രാഹുൽ ഭാവി പ്രധാനമന്ത്രിയെന്ന് ഏഴു വയസുകാരി; കുശലം പറഞ്ഞ് വയനാട് എം.പി -VIDEO

കരിപ്പൂർ: തന്നെ കാണാൻ കരിപ്പൂർ വിമാനത്താവളത്തിൽ കാത്തുനിന്ന ഏഴു വയസുകാരിയോട് വിശേഷം ചോദിച്ച് രാഹുൽ ഗാന്ധി. കൊണ്ടോട്ടി കോട്ടപ്പുറം സ്വദേശിയായ നിവേദ്യയോട് രാഹുൽ വിശേഷങ്ങൾ ചോദിച്ചറിഞ്ഞത്.

രാഹുലിന്‍റെ ചോദ്യങ്ങൾക്ക് അമ്പരപ്പില്ലാതെ നിവേദ്യ മറുപടി നൽകി. നിവേദ്യയുമായി സംസാരിക്കാൻ പറ്റിയതിൽ നന്ദി പറഞ്ഞ രാഹുൽ, ഏഴു വയസുകാരിക്ക് ആശംസകൾ നേരുകയും ചെയ്തു.

രാഹുൽ ഗാന്ധിയെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് നിവേദ്യ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. അടുത്തേക്ക് വിളിച്ച അദ്ദേഹം, സുഖമാണോ എന്നും പഠനത്തെ കുറിച്ചും ചോദിച്ചു. ഷേക്ഹാൻഡ് തന്നുവെന്നും നിവേദ്യ പറഞ്ഞു. രാഹുൽ ആരാണെന്ന് ചോദിച്ച മാധ്യമപ്രവർത്തകരോട്, ഭാവി പ്രധാനമന്ത്രിയാണെന്ന് നിവേദ്യ മറുപടി നൽകി.

Full View

മൂന്നു ദിവസത്തെ വയനാട് സന്ദർശനത്തിനായാണ് രാഹുല്‍ ഗാന്ധി കരിപ്പൂരിലെത്തിയത്. രാവിലെ കരിപ്പൂർ വിമാനത്താവളത്തില്‍ എത്തിയ രാഹുലിനെ പ്രതിപക്ഷ നേതാവ്​ വി.ഡി സതീശനും എം.കെ. രാഘവൻ എം.പിയും ചേർന്ന് സ്വീകരിച്ചു. വയനാട് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ രാഹുൽ പങ്കെടുക്കും.

News Summary - Rahul Gandhi greets seven-year-old Nivedya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.