ഭാരത് ജോഡോ യാത്ര പാലക്കാട് ജില്ലയിൽ പര്യടനം തുടങ്ങി -കാണാം ചിത്രങ്ങൾ

പാലക്കാട്: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പാലക്കാട് ജില്ലയിൽ പര്യടനം ആരംഭിച്ചു. ഷൊർണൂർ എസ്.എം.പി ജങ്ഷനിൽ നിന്ന് രാവിലെ 6.30നാണ് ഇന്നത്തെ പര്യടനം തുടങ്ങിയത്. 10.25ന് മഹാത്മഗാന്ധി പ്രതിമയിൽ രാഹുൽ ഹാരമണിയിച്ചു. 10.30ന് പട്ടാമ്പിയിൽ രാവിലത്തെ പര്യടനം പൂർത്തിയാക്കി. വി.കെ. ശ്രീകണ്ഠൻ എം.പി, കോൺഗ്രസ് നേതാവ് വി.ടി. ബൽറാം എന്നിവർ പദയാത്രയുടെ ഭാഗമായി.




വൈകീട്ട് അഞ്ച് മണിക്കാണ് പദയാത്ര വീണ്ടും ആരംഭിക്കുക. ഏഴ് മണിക്ക് കൊപ്പത്ത് ഇന്നത്തെ യാത്ര സമാപിക്കും. 
















Tags:    
News Summary - Rahul gandhi Bharat jodo yatra updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.