കൽപറ്റ: കൈയിൽ 40,000 രൂപ, 5.80 കോടിയുടെ നിക്ഷേപം, 1.32 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കൾ. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്തുവിവരം.അഞ്ചു കേസുകളുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ആർ.എസ്.എസ്-ബി.ജെ.പി നേതാക്കൾക്കെതിരായ പരാമർശമങ്ങളുടെ പേരിലുള്ള മാനനഷ്ട കേസുകളാണ് ആദ്യത്തെ നാലെണ്ണം. സുബ്രഹ്മണ്യൻ സ്വാമി നൽകിയ നാഷനൽ ഹെറാൾഡ് കേസാണ് മറ്റൊന്ന്. 5.19 കോടി നിക്ഷേപവും 72 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.