മെഡിക്കൽ അശ്രദ്ധ കേസുകൾക്ക് മതിയായ നഷ്ടപരിഹാരം ഏർപ്പെടുത്തണം; മുഖ്യമന്ത്രിയോട് രാഹുൽ ഗാന്ധി

കോഴിക്കോട്: മെഡിക്കൽ അശ്രദ്ധ കേസുകൾക്ക് മതിയായ നഷ്ടപരിഹാരം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. പൊതുജനങ്ങളെ നീതിക്കുവേണ്ടി തെരുവിലിറക്കാതെ ഫലപ്രദമായ പരാതി പരിഹാര സംവിധാനം സ്ഥാപിക്കണമെന്നും രാഹുൽ ഗാന്ധി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

2017ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങി ദീർഘകാലമായി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന കോഴിക്കോട് സ്വദേശിനി ഹർഷിനയുമായി ബന്ധപ്പെട്ടാണ് കത്തെഴുതിയതെന്ന് രാഹുൽ പറഞ്ഞു.

മെഡിക്കൽ അശ്രദ്ധയിൽ പ്രതികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹർഷിന സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിക്കുകയാണ്.

ഹർഷിന തന്റെ നിയോജക മണ്ഡലത്തിൽ നിന്നാണെന്നും അഞ്ച് വർഷത്തിലേറെയായി വൈദ്യശാസ്ത്രപരമായ അശ്രദ്ധയുടെ അനന്തരഫലങ്ങൾ അനുഭവിച്ചതിന്റെ വേദനയെക്കുറിച്ച് അറിയുന്നതിൽ അതിയായ ദുഃഖമുണ്ടെന്നും രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറഞ്ഞു.

അന്വേഷണങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മനസിലാക്കുന്നുണ്ടെന്നും എന്നിരുന്നാലും കേസിന്റെ പ്രത്യേക സാഹചര്യം മനസിലാക്കി മതിയായ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാറിനോട് അഭ്യർത്ഥിക്കുന്നുവെന്നും കത്തിൽ പറയുന്നു.

Tags:    
News Summary - Rahul Gandhi asks Kerala CM to give higher compensation in medical negligence case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.