ഹാദിയ: രാഹുലിന്‍റെ പരാതിയിൽ അന്വേഷണ ഉദ്യോഗസ്​ഥൻ നേരിട്ട്​ ഹാജരാകണം -ഹൈകോടതി

കൊച്ചി: ഹാദിയയുടെ വീട്ടിലെത്തി ചി​ത്രമെടുത്ത്​ ഇൻറർനെറ്റിൽ പ്രസിദ്ധീകരിച്ചെന്നാരോപിച്ച്​ രാഹുൽ ഇൗശ്വറിനെതിരെ നൽകിയ പരാതിയിൽ അന്വേഷം നടത്തുന്ന ഉദ്യോഗസ്​ഥൻ നേരിട്ട്​ ഹാജരാകണമെന്ന്​ ഹൈകോടതി. ഹാദിയയുടെ പിതാവ് അശോകന്‍ നൽകിയ പരാതിയിലെടുത്ത കേസ്​ സംബന്ധിച്ച വിശദീകരണത്തിന്​ ഇൗ മാസം 17ന്​ ഹാജരാകണമെന്നാണ്​ സിംഗിൾബെഞ്ചി​​​െൻറ ഉത്തരവ്​.

കേസില്‍ വിശ്വാസ വഞ്ചനാ കുറ്റം എങ്ങനെ നിലനില്‍ക്കുമെന്നും കോടതി ആരാഞ്ഞു. രാഹുല്‍ ഈശ്വര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാഹരജിയാണ്​ കോടതിയുടെ പരിഗണനയിലുള്ളത്​. ഇസ്‌ലാം സ്വീകരിച്ച ഹാദിയയുടെ വിവാഹം റദ്ദാക്കിയ കോടതി അവരെ മാതാപിതാക്കൾക്കൊപ്പം വിട്ടിരുന്നു. ഒാഗസ്റ്റ് 17ന് ഹാദിയയുടെ വീട്ടിലെത്തിയ രാഹുല്‍ ഈശ്വര്‍ അവരോട്​ സംസാരിക്കണമെന്ന് ആവശ്യപ്പെടുകയും ഹാദിയയുടെയും കുടുംബത്തി​​​െൻറയും വീഡ​ിയോയും ചിത്രങ്ങളുമെടുത്ത്​ അനുവാദമില്ലാതെ ഫേസ്ബുക്കിലും മറ്റും പ്രസിദ്ധീകരിച്ചെന്നുമായിരുന്നു അശോക​​​െൻറ പരാതി.

വൈക്കം പൊലീസാണ്​ പരാതിയിൽ കേസെടുത്തത്​. രണ്ടുതവണ രാഹുല്‍ വീട്ടിലെത്തിയിരുന്നെന്നും തന്ത്രികുടുംബത്തിലെ അംഗവും സാമൂഹികപ്രവര്‍ത്തകനും ആയതിനാലാണ് മകളുമായി സംസാരിക്കാൻ അനുമതി നൽകിയതെന്നും അശോകൻ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, വീട്ടുകാരുടെ സമ്മതത്തോടെയാണ്​ വീട്ടിൽ പ്രവേശിച്ച്​ ഹാദിയയെ ക​ണ്ടതെന്നും തനിക്കെതിരായ വഞ്ചനാ കുറ്റം നിലനിൽക്കുന്നതല്ലെന്നുമാണ്​ രാഹുലി​​​െൻറ വാദം. കേസ്​ വീണ്ടും 17ന്​ പരിഗണിക്കും.

Tags:    
News Summary - Rahul Easwar Selfie Hadiya: High Court Order to Present Investigation Officer -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.