കൊച്ചി: ഹാദിയ എന്ന അഖിലയെ െവച്ച് തീവ്ര ഹിന്ദുസ്വരക്കാരും തീവ്ര ഇസ്ലാമിസ്റ്റുകളും രാഷ്ട്രീയ വടംവലി നടത്തുകയാണെന്ന് രാഹുൽ ഇൗശ്വർ. സമുദായങ്ങളുടെ വക്താക്കളാകാനും അധികാരത്തിലെത്താനും വേണ്ടിയാണ് ഇവർ ഇത് ചർച്ചയാക്കുന്നത്. പെൺകുട്ടിയുടെയും മാതാപിതാക്കളുടെയും പ്രതികരണം അവരുടെ സമ്മതേത്താടെയാണ് പുറംലോകത്തെത്തിച്ചത്. തുടർന്ന്, വനിത കമീഷനും താൻ പരാതി നൽകിയിരുന്നു. സുപ്രീംകോടതിയെ സമീപിക്കാനുള്ള കമീഷെൻറ നിലപാടിനെ സ്വാഗതം ചെയ്യുെന്നന്നും അദ്ദേഹം പറഞ്ഞു.
ഹാദിയയുടെ വീട് സന്ദർശിച്ചശേഷം ചില ദൃശ്യങ്ങൾ പുറത്തുവിട്ടതിനെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി നടപടിയെടുക്കാൻ പൊലീസിനുമേൽ സമ്മർദമുണ്ടായിരുന്നു. ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ഒളികാമറ ഉപയോഗപ്പെടുത്തിയെന്ന പേരിൽ െഎ.ടി ആക്ട് 66എ അടക്കം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഹൈകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതുകൊണ്ട് കൂടുതൽ കാര്യങ്ങൾ െവളിപ്പെടുത്താനാവില്ലെന്നും കോടതി നടപടികൾ പൂർത്തിയായശേഷം ഇതിനുപിന്നിൽ പ്രവർത്തിച്ച തീവ്ര ഹിന്ദുസ്വരക്കാരുടെ വിവരങ്ങൾ പുറത്തുകൊണ്ടുവരുമെന്നും രാഹുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.