പാലക്കാട്: ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കാൻ എൽ.ഡി.എഫ് സമയം കണ്ടെത്തണമെന്ന് മുൻ എ.െഎ.സി.സി അധ്യക്ഷൻ രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ഭാഗമായി കോട്ടമൈതാനത്ത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി കമ്മിറ്റി കൂടി തീരുമാനിച്ചാൽപോര, ജനങ്ങളുടെ ആത്മാവ് തൊട്ടറിഞ്ഞുള്ള പരിഹാര നിർദേശങ്ങളാണ് മുന്നോട്ടുവെക്കേണ്ടത്.
യു.ഡി.എഫ് പ്രകടനപത്രിക ആ നിലക്കുള്ള മാതൃകപരമായ കാൽവെപ്പാണ്. ജനങ്ങളുടെ ബാങ്ക് എക്കൗണ്ടിലേക്ക് പ്രതിമാസം 6,000 രൂപയും പ്രതിവർഷം 72,000 രൂപയും എത്തിക്കുമെന്ന് ഉറപ്പുനൽകുന്ന ന്യായ് പദ്ധതിയിലൂടെ വിപ്ലവകരമായ മാറ്റം ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി ഉറപ്പുനൽകി.
രാജ്യത്തിെൻറ സമ്പദ്രംഗം തകർന്നുതരിപ്പണമാണ്. തൊഴിലില്ലായ്മ രൂക്ഷം. ഇൗ സാഹചര്യം ഉണ്ടായതല്ല, ഉണ്ടാക്കിയതാണ്. കേന്ദ്ര സർക്കാർ നടപ്പാക്കിയ നോട്ടുനിരോധനവും ജി.എസ്.ടിയുമാണ് ഇതിന് കാരണം. മണ്ടൻ തീരുമാനമായിരുന്നു നോട്ടുനിേരാധനം. തികച്ചും അശാസ്ത്രീയമായാണ് ജി.എസ്.ടി നടപ്പാക്കിയത്. രണ്ടിേൻറയും തിക്തഫലമാണ് രാജ്യവും ജനങ്ങളും ഇന്ന് അനുഭവിക്കുന്നത്.
കേരള സർക്കാറിെൻറ നയവൈകല്യംമൂലം സാമ്പത്തിക ദുരിതത്തിെൻറ ആഘാതം കൂടി. സമ്പദ്രംഗത്തിെൻറ പുനരുജ്ജീവനത്തിന് മുന്നോട്ടുവെക്കാൻ എൽ.ഡി.എഫിെൻറ കൈകളിൽ എന്തുണ്ട്? കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണത്തിൽ യാതൊന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല, നാട് കൂടുതൽ ദുരിതത്തിലേക്ക് പോയി. സെക്രേട്ടറിയറ്റിന് മുൻപിൽ ചെറുപ്പക്കാർ തൊഴിലിന് വേണ്ടി മുട്ടിൽ ഇഴയുന്ന സാഹചര്യം വരെയുണ്ടായി. സമ്പദ്രംഗത്തെ ഉണർത്താൻ പോംവഴികളില്ലാതെ ഉഴലുകയാണ് ഇടതു സർക്കാർ. ഇന്ധനം അടിക്കാതെ, വാഹനം ഒാടിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. എണ്ണ ഉേണ്ടായെന്ന് നോക്കാൻ പറഞ്ഞാൽ അതിന് ചെവി കൊടുക്കുന്ന ആളുമല്ല മുഖ്യമന്ത്രി.
ജനങ്ങളെ വിഭജിക്കുന്ന ശക്തികളെ കോൺഗ്രസ് ചെറുത്തു തോൽപ്പിക്കും. ജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്താൻ ആരേയും അനുവദിക്കില്ല. സൗഹാർദ്ദവും െഎക്യവും സ്നേഹവുമാണ് രാജ്യത്തിെൻറ ശക്തി. പരസ്പരം ബഹുമാനിക്കണം. അപരെൻറ കഴിവുകളേയും കാഴ്ചപ്പാടുകളേയും അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ 12ന് പാലക്കാട് കോട്ടമൈതാനത്തുനിന്നാണ് രാഹുൽ ഗാന്ധിയുടെ റോഡ്ഷോ ആരംഭിച്ചത്. പാലക്കാട് മുതൽ തൃത്താല കൂറ്റനാട് വരെ 70 കിലോമീറ്റർ ദൂരമാണ് റോഡ്ഷോ. മുകൾ വശം തുറക്കാവുന്ന കാറിലാണ് അദ്ദേഹം സഞ്ചരിക്കുന്നത്.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.