മലപ്പുറം/വണ്ടൂർ: മലപ്പുറം ജില്ലയിൽ റാഗിങ്ങിനിടെയുണ്ടായ മര്‍ദനത്തിൽ രണ്ട് വിദ്യ ാർഥികൾക്ക് പരിക്ക്. പാണക്കാട് ഡി.യു.എച്ച്.എസ്.എസിലും വാണിയമ്പലം ഗവ. ഹയർ സെക്കൻഡ റി സ്കൂളിലുമാണ് സംഭവം. പാണക്കാട് സ്കൂളിൽ പ്ലസ് വണ്‍ കോമേഴ്സ് വിദ്യാർഥിയെ പ്ലസ് ടു വിദ്യാർഥികള്‍ റാഗിങ്ങിനിരയാക്കി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർഥിക്ക് ആദ്യം കോട്ടപ്പടി താലൂക്ക് ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയിലും ചികിത്സ നൽകിയ ശേഷം ഡിസ്ചാർജ് ചെയ്തു. താടി വടിക്കണമെന്ന് റാഗിങ്ങിനിടെ സീനിയര്‍ വിദ്യാർഥികള്‍ ആവശ്യപ്പെട്ടിരുന്നത്രെ.
താടി വടിക്കാതെ ക്ലാസിലെത്തിയതോടെ മർദിക്കുകയായിരുന്നു. മൂക്കിനും കണ്ണിനും പരിക്കുണ്ട്. പിതാവ് മലപ്പുറം പൊലീസില്‍ പരാതി നല്കി. പ്രിൻസിപ്പലിെൻറയും ആൻഡി റാഗിങ് സ്ക്വാഡിെൻറയും റിപ്പോർട്ട് ലഭിച്ചാൽ തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. വാണിയമ്പലം സ്കൂളിൽ തിങ്കളാഴ്ച ഉച്ചക്കാണ് മുതിർന്ന വിദ്യാർഥികൾ ചേർന്ന് പ്ലസ് വൺ വിദ്യാർഥിയെ റാഗ് ചെയ്തത്. ഇത് അധ്യാപകരെ അറിയിച്ചതിെൻറ വൈരാഗ്യത്താൽ വൈകീട്ട് സംഘം ചേർന്ന് മർദിക്കുകയും ചെയ്തു.
പരിക്കേറ്റ വിദ്യാർഥിയെ ആദ്യം വണ്ടൂർ താലൂക്കാശുപത്രിയിലും കൈക്ക് പൊട്ടലുള്ളതിനെതുടർന്ന് മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിലും പ്രവേശിപ്പിച്ചു. പൊലീസ് ഇൻസ്പെക്ടർ എം.സി. കുഞ്ഞിമൊയ്തീെൻറ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ സ്കൂൾ പി.ടി.എ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.