Posted On
date_range Updated On
date_range മൂന്നുമാസം മുമ്പ് തെരുവുനായ് ആക്രമിച്ചത് വീട്ടുകാരോട് പറഞ്ഞില്ല, ഒരാഴ്ച മുമ്പ് പനിയും വിറയലും; ആലപ്പുഴയിൽ പേവിഷബാധയേറ്റ വിദ്യാർഥി മരിച്ചു
ചാരുംമൂട് (ആലപ്പുഴ): പേവിഷബാധയേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന നാലാം ക്ലാസ് വിദ്യാർഥി മരിച്ചു. ചാരുംമൂട് പേരൂർക്കാരാണ്മ സബിത നിവാസിൽ ബിനിൽ - ഷീജ ദമ്പതികളുടെ മകൻ സാവൻ ബി. കൃഷ്ണയാണ് (ഒമ്പത്) മരിച്ചത്.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടി തിങ്കളാഴ്ച വൈകീട്ടാണ് മരിച്ചത്. പറയംകുളം സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായിരുന്നു. മൂന്നുമാസം മുമ്പ് കുട്ടി സൈക്കിളിൽ വരുമ്പോൾ തെരുവുനായ് ആക്രമിക്കാൻ ശ്രമിച്ചിരുന്നു.
ഈ സമയം കുട്ടി വീഴുകയും നായ ഓടിപ്പോവുകയും ചെയ്തു. കുട്ടിക്ക് നായ കടിച്ചതിന്‍റെ ഒരു പാടുകളുമില്ലായിരുന്നു. പട്ടി ചാടി വീണ വിവരം കുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നുമില്ല. ഒരാഴ്ച മുമ്പ് കുട്ടിക്ക് പനിയും വിറയലുമുണ്ടായതോടെ അടൂരുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.