കോഴിക്കോട്: പി.വി അൻവർ എം.എൽ.എയുടെ ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിച്ചു നീക്കുന്ന തഹസിൽദാർക്ക് സ് ഥലംമാറ്റം. ഏറനാട് തഹസിൽദാർ പി. ശുഭനെയാണ് കോഴിക്കോട്ടേക്ക് സ്ഥലം മാറ്റിയത്. കോഴിക്കോട് റവന്യൂ റിക്കവറി വിഭാഗം ത ഹസിൽദാർ ആയാണ് പുതിയ മാറ്റം. പി. സുരേഷിനാണ് ഏറനാട് തഹസിൽദാരുടെ ചുമതല നൽകിയിട്ടുള്ളത്.
ലോക്സഭാ തെരഞ്ഞെടുപ്പി ന് ശേഷമുള്ള സാധാരണ സ്ഥലംമാറ്റം എന്നാണ് ഉത്തരവിലുള്ളത്. കൊല്ലത്ത് നിന്ന് പ്രമോഷൻ ട്രാൻസ്ഫറായാണ് പി. ശുഭൻ മലപ്പുറത്തേക്ക് വന്നത്. അതേസമയം, കക്കാടംപൊയിലിലെ തടയണ പൊളിക്കുന്ന ജോലി തുടരുമെന്ന് പി. ശുഭൻ മാധ്യമങ്ങളോട് പറഞ്ഞു.
കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലിയിൽ അനധികൃതമായി കെട്ടിയുണ്ടാക്കിയ തടയണ വെള്ളിയാഴ്ചയാണ് ജില്ല ഭരണകൂടം പൊളിച്ച് തുടങ്ങിയത്. പി.വി. അൻവർ എം.എൽ.എയുടെ ഭാര്യാപിതാവ് അബ്ദുൽ ലത്തീഫിന്റെ പേരിലുള്ള ഭൂമിയിലെ തടയണ ഉടൻ പൊളിച്ചു നീക്കണമെന്ന് ജില്ല കലക്ടർക്ക് ഹൈകോടതി നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഏറനാട് തഹസിൽദാർ പി. ശുഭൻ, ഡെപ്യൂട്ടി തഹസിൽദാർ സുനിൽ ശങ്കർ, മൈനർ ഇറിഗേഷൻ അസിസ്റ്റൻറ് എൻജിനീയർ ഹംസക്കോയ, വെറ്റിലപ്പാറ വില്ലേജ് ഓഫിസർ എസ്. സജിത് എന്നിവരുടെ മേൽനോട്ടത്തിലാണ് തടയണയിൽ നിന്ന് വെള്ളം പുറത്തു വിടാനുള്ള പ്രവൃത്തി ആരംഭിച്ചത്.
15 ദിവസത്തിനകം തടയണ പൊളിച്ച് വെള്ളം തുറന്നു വിടണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ജൂൺ 14ന് ഉത്തരവിട്ടിരുന്നു. തുടർന്ന് ഭൂവുട വെള്ളം ഒഴുക്കിക്കളയാൻ ശ്രമിച്ചു. എന്നാൽ, ഉത്തരവ് കൃത്യമായി പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി തടയണ പൂർണമായും പൊളിച്ചു മാറ്റാൻ ഹൈകോടതി ജില്ല കലക്ടർക്ക് ഉത്തരവ് നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.