പി.വി. അൻവർ
Posted On
date_range Updated On
date_range തോക്ക് ലൈസൻസ്: അൻവറിന്റെ അപേക്ഷ തള്ളി
മലപ്പുറം: തോക്ക് ലൈസൻസിനുള്ള അപേക്ഷ നിരസിച്ചതായി പി.വി. അൻവർ എം.എൽ.എ. ലൈസൻസ് അപേക്ഷയിൽ മലപ്പുറം ജില്ല കലക്ടർ വി.ആർ. വിനോദിന്റെ നേതൃത്വത്തിൽ വിളിച്ച ഹിയറിങ്ങിനുശേഷം പ്രതികരിക്കുകയായിരുന്നു പി.വി. അൻവർ.
റവന്യൂ വകുപ്പും വനം വകുപ്പും തോക്ക് ലൈസൻസിന് ക്ലിയറൻസ് നൽകിയിരുന്നു. എന്നാൽ, പൊലീസ് എൻ.ഒ.സി കിട്ടിയില്ല. പി.വി. അൻവർ കലാപാഹ്വാനം നടത്തിയെന്നാണ് പൊലീസ് റിപ്പോർട്ടിലുള്ളത്. തനിക്ക് ഒരു നിലക്കും ലൈസൻസ് കിട്ടരുതെന്നത് പി. ശശിയുടെ ആവശ്യമാണെന്നും അതിനാലാണ് പൊലീസ് എതിർത്ത് റിപ്പോർട്ട് നൽകിയതെന്നും പി.വി. അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.