കോഴിക്കോട്: പയ്യന്നൂരിൽ സി.പി.എം വിട്ട് പ്രവർത്തിക്കുന്നവർക്കുനേരെ അക്രമങ്ങളെ രൂക്ഷമായി വിമർശിച്ച് മുൻ എം.എൽ.എ പി.വി.അൻവർ. പയ്യന്നൂരിൽ അല്പം സ്വതന്ത്രനായി ചിന്തിക്കാനും പ്രവർത്തിക്കാനും തീരുമാനിച്ച എതിർ സ്ഥാനാർത്ഥിയുടെ ചുവരെഴുത്തുള്ള ഒരു മതിലു പൊളിക്കലാണ് വിപ്ലവ പ്രവർത്തനം എന്ന് ആരാണ് ഇവർക്ക് പറഞ്ഞുകൊടുത്തതെന്ന് അൻവർ ചോദിക്കുന്നു. ഇടതുപക്ഷ പ്രസ്ഥാനത്തിൽ നിന്നും മാറി മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് ഐക്യപ്പെടുകയോ സ്വതന്ത്രമായി നിൽക്കാൻ തീരുമാനിക്കുകയോ ചെയ്യുന്നവരെ തെറിവിളിക്കലും അയാളോട് ചിരിച്ചവരെ പോലും ഉപദ്രവിക്കലും ജീവിച്ചിരിക്കുന്നവരുടെ വീടിനു മുമ്പിൽ റീത്ത് വെക്കലും ആണോ കമ്മ്യൂണിസം അല്ലെങ്കിൽ സോഷ്യലിസം ?! അതല്ല കമ്മ്യൂണിസവും സോഷ്യലിസവും എന്ന് ഇക്കൂട്ടർക്ക് പറഞ്ഞുകൊടുക്കാൻ ആശയ സമ്പത്തുള്ള ആരും അക്കൂട്ടത്തിൽ ഇല്ല എന്നാണോ? എങ്കിൽ അതുതന്നെയാണ് ഞാൻ പറഞ്ഞു വരുന്ന പിണറായിസമെന്ന് അൻവർ. ഫേസ് ബുക്ക് പേജിലെഴുതിയ കുറിപ്പിലൂടെയാണ് അൻവർ നിലപാട് വ്യക്തമാക്കിയത്.
കുറിപ്പ് രൂപത്തിൽ
ചില കാര്യങ്ങൾ പറയാതിരിക്കാനാവില്ല. പയ്യന്നൂരിൽ അല്പം സ്വതന്ത്രനായി ചിന്തിക്കാനും പ്രവർത്തിക്കാനും തീരുമാനിച്ച എതിർ സ്ഥാനാർത്ഥിയുടെ ചുവരെഴുത്തുള്ള ഒരു മതിലു പൊളിക്കലാണ് വിപ്ലവ പ്രവർത്തനം എന്ന് ആരാണ് ഇവർക്ക് പറഞ്ഞുകൊടുത്തത് !
ഇടതുപക്ഷ പ്രസ്ഥാനത്തിൽ നിന്നും മാറി മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് ഐക്യപ്പെടുകയോ സ്വതന്ത്രമായി നിൽക്കാൻ തീരുമാനിക്കുകയോ ചെയ്യുന്നവരെ തെറിവിളിക്കലും അയാളോട് ചിരിച്ചവരെ പോലും ഉപദ്രവിക്കലും ജീവിച്ചിരിക്കുന്നവരുടെ വീടിനു മുമ്പിൽ റീത്ത് വെക്കലും ആണോ കമ്മ്യൂണിസം അല്ലെങ്കിൽ സോഷ്യലിസം ?!
അതല്ല കമ്മ്യൂണിസവും സോഷ്യലിസവും എന്ന് ഇക്കൂട്ടർക്ക് പറഞ്ഞുകൊടുക്കാൻ ആശയ സമ്പത്തുള്ള ആരും അക്കൂട്ടത്തിൽ ഇല്ല എന്നാണോ? എങ്കിൽ അതുതന്നെയാണ് ഞാൻ പറഞ്ഞു വരുന്ന പിണറായിസം. സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം തുടങ്ങിയ മുദ്രാവാക്യങ്ങളുടെ സത്തയെ ഉൾക്കൊള്ളാൻ എന്താണിവർക്ക് സാധിക്കാത്തത്? മനുഷ്യനാകണം എന്ന് ഈണത്തിൽ ചൊല്ലുന്നതിനപ്പുറം ആ വരികളുടെ
ആശയത്തെ ഉൾക്കൊള്ളാൻ ഇക്കൂട്ടർക്ക് സാധിച്ചില്ല എന്നുള്ളതല്ലേ സത്യം! ഞങ്ങൾ ഫാഷിസത്തിനെതിരാണ് എന്ന് നാഴികയ്ക്ക് നാൽപത് വട്ടം പറയുമ്പോഴും ചെയ്യുന്നതു മുഴുവൻ ഫാസിസ്റ്റുകളുടെ രീതിയാണെങ്കിലോ..അനുകരിക്കുന്നത് ഫാഷിസത്തെയാണെങ്കിലോ!
ആരാണ് യഥാർത്ഥ ഇടതുപക്ഷം ? കേരളത്തിലെ യഥാർത്ഥ ഇടതുപക്ഷ മനസ്സുകൾ "ഞങ്ങളാണ് ഇടതുപക്ഷം" എന്ന് അവകാശവാദം ഉന്നയിക്കുന്ന അധികാരമോഹികളോട് തുറന്ന പോരാട്ടത്തിലേക്ക് എത്തുന്ന കാലം വിദൂരമല്ല.
✍️പി.വി അൻവർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.