സാമ്പത്തിക പ്രതിസന്ധി കൊണ്ടാണ്​​​ ആഫ്രിക്കയിൽ സ്വർണ ഖനനത്തിന് പോയത്​​: യു.ഡി.എഫ്​ വേട്ടയാടുന്നു - പി.വി അൻവർ

കോഴിക്കോട്​: യു.ഡി.എഫ്​ തന്നെ നിരന്തരം വേട്ടയാടുന്നുവെന്ന്​ പി.വി അൻവർ എം.എൽ.എ. ആഫ്രിക്കയിലേക്ക്​ പോയത്​ പാർട്ടി അനുമതിയോടെയാണെന്നും പി.വി. അൻവർ  മീഡിയ വണ്ണിനോട്​ പറഞ്ഞു. പാർട്ടി എനിക്ക്​ മൂന്ന്​ മാസം ലീവ്​ അനുവദിച്ചിട്ടുണ്ട്​. 

സാമ്പത്തിക പ്രതിസന്ധി മൂലം നാട്ടിൽ നിൽക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്​.  ഇപ്പോൾ ആഫ്രിക്കയിലെ സിയറ ലി​​യോണിൽ സ്വർണഖനനത്തിലാണ്​ എന്നും അദ്ദേഹം പറഞ്ഞു. നാട്ടിൽ അത്യാവശ്യം കച്ചവടവുമായി ജീവിച്ച്​ പോയിരുന്ന ഒരാളാണ്​ ഞാൻ. നിരന്തരം കള്ള വാർത്തകൾ നൽകി മാധ്യമങ്ങൾ അത്​ പൂട്ടിച്ചു. അതുകൊണ്ടാണ്​ എനിക്ക്​ അവിടെ നിന്ന് ആഫ്രിക്കയിൽ വരേണ്ടി വന്നത്​. മാധ്യമങ്ങളാണ്​ തന്നെ നാടുകടത്തി​യതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജൂൺ 16 നോ മറ്റോ ആണ്​ വന്നത്​​. ഞായറാഴ്ച പോലും പ്രർത്തിക്കുന്ന എം.എൽ.എ ഓഫീസാണ്​ എന്‍റെത്​. ഒരു മാസത്തിന്​ ശേഷമെ മടങ്ങി വരുകയുള്ളു പകരം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്​.

കല്യാണങ്ങൾക്ക്​ പോകലും വയറുകാണലും നിശ്ചയത്തിന്​ പോയി ബിരിയാണികഴിക്കലും അല്ല എം.എൽ.എയുടെ പണി. വോട്ട്​ നേടാൻ വേണ്ടി ഒരു കല്യാണത്തിനും ഞാൻ പോയിട്ടില്ല. പോവുകയുമില്ല. എന്‍റെ തൊട്ടടുത്ത എം.എൽ.എയുടെ പേര്​ കല്യാണരാമൻ എന്നാണ്​ അറിയുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

നിയമസഭാ സമ്മേളനത്തിൽ പ​ങ്കെടുത്തില്ലെങ്കിലും മണ്ഡലവുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾ സഭയിൽ ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു എം.എൽ.എ ആയാൽ ആർക്കും കുതിര കയറാമെന്ന്​ ധാരണയുള്ള പത്രക്കാർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂര്‍ എം.എല്‍.എയായ പി.വി അന്‍വര്‍ വീണ്ടും മണ്ഡലത്തില്‍ നിന്നും അപ്രത്യക്ഷനായതായി വാർത്തകൾ വന്നിരുന്നു.. ബിസിനസ് ആവശ്യാർർഥം ആഫ്രിക്കയിലെ സിയെറ ലിയോണിലാണ് പി.വി അന്‍വര്‍ നിലവിലുള്ളത്. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇക്കഴിഞ്ഞ ജൂണിലാണ് പി.വി അന്‍വര്‍ ആഫ്രിക്കയിലേക്ക് തിരികെ പോയത്. നിയമസഭാ സമ്മേളനത്തിലടക്കം പി.വി അന്‍വര്‍ പങ്കെടുത്തിരുന്നില്ല.  എം.എല്‍.എയെ കാണാനില്ലെന്ന പരാതി പ്രതിപക്ഷ കക്ഷിക്കളടക്കം ഉയര്‍ത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് മണ്ഡലത്തിലെ എം.എല്‍.എയുടെ അസാന്നിധ്യം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

എം.എല്‍.എ അപ്രത്യക്ഷനായതിന് പിന്നാലെ സിയെറ ലിയോണ്‍ പ്രസിഡന്‍റിന്‍റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ട്​ എതിരാളികൾ. 'ഞങ്ങളെ അമ്പൂക്കാനെ വിട്ട് തരൂ', 'ഞങ്ങളെ അൻവർക്കാനെ വിട്ടു തരൂ, 'അമ്പർക്കാനെ തിരികെ കയറ്റി വിടൂ' എന്നിങ്ങനെ പരിഹാസ കമന്‍റുകൾ​ പേജിൽ നിറഞ്ഞിരുന്നു​. ഇംഗ്ലീഷില്‍ അടക്കം എഴുതിയ കമന്‍റുകള്‍ക്ക് പിന്നില്‍ യു.ഡി.എഫ് സൈബര്‍ പ്രവര്‍ത്തകരാണെന്നാണ്​ പറയുന്നത്​. വാർത്ത നൽകിയ മാധ്യമ പ്രവർത്തകനെതിരെ രൂക്ഷ വിമർശനവും അൻവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

Tags:    
News Summary - pv anvar mla responds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.