Posted On
date_range Updated On
date_range അവിശ്വസനീയം... കണ്ണീരോടെ വിടയെന്ന് പി.വി. അൻവർ
കോഴിക്കോട്: അന്തരിച്ച നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർഥിയും മലപ്പുറം ഡി.സി.സി അധ്യക്ഷനുമായ വി.വി. പ്രകാശിന് ആദരാഞ്ജലികൾ അർപ്പിച്ച് എൽ.ഡി.എഫ് സ്ഥാനാർഥി പി.വി. അൻവർ. പ്രകാശിന്‍റെ വിയോഗത്തിൽ അവിശ്വസനീയമെന്ന് പ്രതികരിച്ച അൻവർ, കണ്ണീരോടെ വിട നൽകുന്നതായി ഫേസ്ബുക്കിൽ കുറിച്ചു
അവിശ്വസനീയം..
പ്രിയ സുഹൃത്ത് ശ്രീ വി.വി പ്രകാശിന് കണ്ണീരോടെ വിട..
ആദരാഞ്ജലികൾ
ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെയാണ് വി.വി. പ്രകാശ് അന്തരിച്ചത്. പുലർച്ചെ 3.30ഓടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടില്‍ നിന്ന് എടക്കരയിലെ ആശുപത്രിയിലെത്തിച്ചു. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് പ്രകാശിനെ മഞ്ചേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരാൻ രണ്ടു ദിവസം മാത്രം ബാക്കിനിൽക്കെയാണ് പ്രകാശിന്‍റെ വിയോഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.