Posted On
date_range Updated On
date_range പുതുവെപ്പ്: പൊലീസ് സ്റ്റേഷനുമുന്നിൽ സമരമിരുന്നവരെ എ.ആർ ക്യാമ്പിലേക്ക് മാറ്റി
കൊച്ചി: പുതുവൈപ്പ് െഎ.ഒ.സി പ്ലാൻറിെനതിെര നടക്കുന്ന സമരത്തിനിെട പൊലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് സ്ത്രീകളും കുട്ടികളും അടക്കമുള്ള നാട്ടുകാർ പൊലീസ് സ്റ്റേഷനു മുന്നിൽ സമരമിരുന്നു. ഇന്നെല രാത്രി മുഴുവൻ സ്റ്റേഷനു മുന്നിൽ സമരമിരുന്നവരെ രാവിെല െപാലീസ് എ.ആർ ക്യാമ്പിലേക്ക് മാറ്റി.
സ്റ്റേഷനു മുന്നിൽ ഉപരോധമിരുന്നവരെ പ്രഥാമിക കൃത്യങ്ങൾ നിർവ്വഹിക്കാൻ പോലും പൊലീസ് അനുവദിച്ചില്ലെന്ന് സമരക്കാർ ആരോപിച്ചു. പൊലീസ് സ്റ്റേഷനിെല ശുചിമുറിക്ക് മുന്നിൽ പോലും െപാലീസ് കാവലിരുന്നു. തുണി കൊണ്ട് മറച്ച് പ്രഥമിക കൃത്യങ്ങൾ നിർവഹിക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് തുണി വലിച്ചു മാറ്റിയെന്നും എന്തു വന്നാലും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും സമരക്കാർ പറഞ്ഞു. അതേസമയം, എറണാകുളത്ത് ഇന്ന് യു.ഡി.എഫ് ഹർത്താൽ ആചരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.