പുത്തന്‍വേലിക്കര പീഡനം: പോക്‌സോ നിയമപ്രകാ രം കേസ് രജിസ്റ്റർ ചെയ്തു- മുഖ്യമന്ത്രി

തിരുവനന്തപുരം: എറണാകുളം പുത്തന്‍വേലിക്കരയില്‍ നാല് വയസുമാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ചെങ്ങമനാട് പൊലീസ് സ്റ്റേഷനില്‍ പോക്‌സോ നിയമപ്രകാരവും ഭാരതീയ ന്യായസംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തുവെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

കുട്ടിയെ ആലുവ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമത്തിലെ കൂടുതല്‍ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി ഊർജിതമായ അന്വേഷണം നടത്തിവരികയാണ്.

ഒളിവില്‍ പോയ പ്രതിയെ പിടികൂടുന്നതിനായി പ്രതിയുടെയും ബന്ധുക്കളുടെയും ഫോണ്‍കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് ഊർജിതമായ അന്വേഷണം നടത്തിവരുന്നു.

ഇത്തരം കേസുകളില്‍ കുറ്റവാളികള്‍ക്ക് യാതൊരുവിധ സംരക്ഷണവും നല്‍കുന്ന സമീപനമല്ല സര്‍ക്കാരിനുള്ളത്. ഈ കേസിന്റെ കാര്യത്തിലും കുറ്റവാളിയെ കണ്ടെത്തി നിയമത്തിനു മുമ്പില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതാണ്. ആവശ്യമായ എല്ലാ നടപടികളും ഈ കാര്യത്തിൽ സ്വീകരിക്കും മുഖ്യമന്ത്രി ഉറപ്പ് നൽകി. 

Tags:    
News Summary - Puthanvelikara molestation: Case registered under POCSO Act- Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.