പുൽപള്ളി സി.പി.എം ഓഫിസിന് നേരെ ആക്രമണം

പുൽപള്ളി: സി.പി.എം പുൽപള്ളി ഏരിയ കമ്മിറ്റി ഓഫീസിന് നേരെയാണ് ആക്രമണം. വ്യാഴാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. അജ്ഞാതർ ഓഫീസിന്‍റെ ജനൽ ചില്ലുകൾ എറിഞ്ഞു തകർക്കുകയായിരുന്നു. പ്രദേശത്ത് പൊലീസെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു വരുന്നു.

കഴിഞ്ഞ ദിവസം വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതൃത്വത്തിന്‍റെ അറിവോടെ  എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ കൊടി തോരണങ്ങൾ നശിപ്പിക്കപ്പെട്ടിരുന്നതായി സി.പി.എം. ആരോപിച്ചു. ഓഫീസ് ആക്രമണത്തിന് പിന്നിലും ബി.ജെ.പിയാണെന്ന് സി.പി.എം നേതൃത്വം പറഞ്ഞു.
 

Tags:    
News Summary - Pulpally CPM Area Committe Office Attacked -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.