പൊതുദര്‍ശനം കെ.പി.സി.സിയില്‍ ചൊവ്വാഴ്ച ഉച്ചക്ക് 12ന്

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്റെ ഭൗതികശരീരം ആഗസ്റ്റ് ഒന്ന് ഉച്ചക്ക് 12 മുതല്‍ ഒന്നു വരെ കെ.പി.സി.സി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. ഭൗതിക ശരീരത്തില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അന്ത്യോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം കെ.പി.സി.സിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, എം.പിമാര്‍, എം.എൽ.എമാര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളും ഭാരവാഹികളും അന്ത്യോപചാരം അര്‍പ്പിക്കും.

കുമാരപുരത്തെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന ഭൗതികദേഹം ആഗസ്റ്റ് ഒന്നിന് രാവിലെ 9.30ന് തിരുവനന്തപുരം ഡി.സി.സിയിലെത്തിക്കും. തുടര്‍ന്ന് കെ.പി.സി.സിയിലെ പൊതുദര്‍ശനത്തിന് ശേഷം വിലാപയാത്രയായി ആറ്റിങ്ങലിലേക്ക് കൊണ്ടുപോകും.ആറ്റിങ്ങല്‍ കച്ചേരിനടയില്‍ പ്രത്യേകം ക്രമീകരിച്ച പന്തലില്‍ ഉച്ചക്ക് 1.30ന് പൊതുദര്‍ശനം.

വക്കം പുരുഷോത്തമന്റെ കര്‍മ്മമണ്ഡലം കൂടിയായ ആറ്റിങ്ങലിലെ പൊതുദര്‍ശന ശേഷം അദ്ദേഹത്തിന്റെ ഭൗതിക ശരീരം വക്കത്തെ കുടുംബവീട്ടിവേക്ക് കൊണ്ടുപോകും. ആഗസ്റ്റ് രണ്ടിന് രാവിലെ 10.30ന് കുടുംബവീടായ വക്കത്തെ വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.

Tags:    
News Summary - Public viewing at KPCC on Tuesday at 12 noon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.