തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേരള പബ്ലിക് സർവിസ് കമീ ഷെൻറ ചോദ്യത്തിനെതിരെ പി.എസ്.സി യോഗത്തിൽ രൂക്ഷമായ വാക്കേറ്റം. തർക്കത്തിനൊടുവിൽ വിവാദ ചോദ്യം ഒഴിവാക്കാനും ചോദ്യകർത്താവിനെതിരെ വകുപ്പുതല നടപടികൾ സ്വീകരിക്ക ാൻ ബന്ധപ്പെട്ട വകുപ്പിനോട് ആവശ്യപ്പെടാനും തീരുമാനിച്ചു. ചോദ്യപേപ്പർ തയാറാക്കു ന്നതിൽ അശ്രദ്ധയും കൃത്യവിലോപവും വരുത്തിയ അധ്യാപകനെ ചോദ്യകർത്താക്കളുടെ പാനലിൽനിന്ന് ഒഴിവാക്കാനും ധാരണയായി.
കഴിഞ്ഞ ബുധനാഴ്ചയാണ് പി.എസ്.സി നടത്തിയ അസിസ്റ്റൻറ് പ്രഫസർ ഇൻ സൈക്യാട്രിയിലെ ഒാൺലൈൻ പരീക്ഷയിൽ ഒമ്പതാം ചോദ്യമായി ശബരിമല യുവതീ പ്രവേശനം കടന്നുവന്നത്. 2018 സെപ്റ്റംബർ 28ലെ സുപ്രീംകോടതി വിധിയനുസരിച്ച് ശബരിമല അയ്യപ്പക്ഷേത്രത്തിൽ ആദ്യം പ്രവേശിച്ച 10-50 വയസ്സിനിടയിലുള്ള വനിതകൾ ആരെന്നായിരുന്നു ചോദ്യം. (എ) ബിന്ദു തങ്കം കല്യാണി, സി.എസ്. ലിബി (ബി) ബിന്ദു അമ്മിണി, കനകദുർഗ (സി) ശശികല, ശോഭ (ഡി) സൂര്യ ദേവാർച്ചന, പാർവതി എന്നിവയായിരുന്നു ഓപ്ഷൻ. പ്രാഥമിക ഉത്തരസൂചികയിൽ ബിന്ദു അമ്മിണിയും കനകദുർഗയുമാണ് ശരിയുത്തരമായി പി.എസ്.സി നൽകിയത്.
എന്നാൽ, ഔദ്യോഗികമായി യാതൊരു രേഖയുമില്ലാത്ത കാര്യം പി.എസ്.സിക്ക് എങ്ങനെ ശരിവെക്കാനാകുമെന്നായിരുന്നു ഭൂരിഭാഗം അംഗങ്ങളുടെയും ചോദ്യം. കനകദുർഗയുടെയും ബിന്ദുവിെൻറയും പ്രവേശനം സംബന്ധിച്ച് സർക്കാർ ഔദ്യോഗികമായി യാതൊരു രേഖയും പുറത്തുവിട്ടിട്ടില്ലെന്നും ഒരുവിഭാഗം വാദിച്ചു. എന്നാൽ, കനകദുർഗയുടെയും ബിന്ദുവിെൻറയും ശബരിമല പ്രവേശനം സംബന്ധിച്ച് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും സംസ്ഥാന പൊലീസ് മേധാവിയും സ്ഥിരീകരിച്ചിട്ടുണ്ടെന്നും അതുകൊണ്ട് ഉത്തരം ഒഴിവാക്കേണ്ട കാര്യമില്ലെന്നും സി.പി.എം അനുഭാവികളായ അംഗങ്ങളിൽ ചിലർ വാദിച്ചെങ്കിലും മറുവിഭാഗം അംഗീകരിച്ചില്ല.
ശബരിമല പ്രവേശനം സംബന്ധിച്ച് നിയമസഭയിലോ കോടതിയിലോ സർക്കാർ സമർപ്പിച്ച എന്തെങ്കിലും രേഖയുണ്ടെങ്കിൽ കൊണ്ടുവരാൻ ഒരംഗം വെല്ലുവിളിച്ചു. ചോദ്യത്തിൽ തന്നെ വ്യാകരണ പിഴവ് ഉണ്ടെന്നും അംഗങ്ങൾ ചൂണ്ടിക്കാണിച്ചു. ഔദ്യോഗികമായി യാെതാരു രേഖയും ലഭ്യമല്ലാത്ത സ്ഥിതിക്ക് ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കുന്നതാണ് നല്ലതെന്ന നിലപാടിൽ ചെയർമാനും ഉറച്ചുനിന്നതോടെ ചോദ്യം ഒഴിവാക്കാൻ യോഗം ഒന്നടങ്കം തീരുമാനിക്കുകയായിരുന്നു.ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ കമീഷൻ അംഗങ്ങളോ ഉദ്യോഗസ്ഥരോ ഒരു ഘട്ടത്തിലും കണ്ടിട്ടില്ലെന്ന് പി.എസ്.സി വാർത്തക്കുറിപ്പിൽ അറിയിച്ചു. ചോദ്യം വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.