ഭാര്യയുടെ യാത്രാചെലവ്: പി.എസ്.സി ചെയര്‍മാെൻറ ആവശ്യം പൊതുഭരണവകുപ്പ് തള്ളി

തിരുവനന്തപുരം: ഔദ്യോഗികയാത്രകളില്‍ ഭാര്യയുടെ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്ന പി.എസ്.സി ചെയര്‍മാ​െൻറ ആവശ്യം പൊതുഭരണവകുപ്പ് തള്ളി.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മറ്റു ഭരണഘടനാസ്ഥാപനങ്ങളിലെ ചെയർമാൻമാർക്കും ഇല്ലാത്ത അവകാശം പി.എസ്.സി ചെയർമാനുമാത്രം അനുവദിക്കാനാകില്ലെന്നും ആവശ്യമെങ്കിൽ ചെയർമാ​െൻറ ഭാര്യക്കുകൂടി ക്ഷണമുള്ള സമ്മേളനങ്ങളിൽ ​െചലവ് പരിഗണിക്കാമെന്നും ഫയലിൽ കുറിച്ചിട്ടുണ്ട്. ഫയൽ പി.എസ്.സി സെക്രട്ടറിക്ക് ഉടൻ കൈമാറും.

ഇതരസംസ്ഥാനങ്ങളിലെല്ലാം ചെയർമാനൊപ്പം അനുഗമിക്കുന്ന ഭാര്യയുടെ ചെലവ് സർക്കാറാണ് വഹിക്കുന്നത്. കേരളം ഇക്കാര്യം മാതൃകയാക്കണമെന്നായിരുന്നു എം.കെ. സക്കീറി​െൻറ ആവശ്യം. നിലവിൽ ഹൈകോടതി ജഡ്ജിമാർ, ചീഫ് ജസ്​റ്റിസ്, ഗവർണർ, മുഖ്യമന്ത്രി എന്നിവരുടെ ജീവിതപങ്കാളിയുടെ യാത്രാച്ചെലവ് വഹിക്കുന്നത് സംബന്ധിച്ച് മാത്രമാണ് സർക്കാർ ഉത്തരവുള്ളത്.

നിലവില്‍ ഔദ്യോഗികവാഹനവും ഡ്രൈവറും പെട്രോള്‍ അലവന്‍സും ഔദ്യോഗികവസതിയും ഒന്നരലക്ഷത്തിലധികം രൂപ ശമ്പളവും ഐ.എ.എസ് ജീവനക്കാരുടേതിന് തുല്യമായ കേന്ദ്ര നിരക്കിലുള്ള ഡി.എയും ചെയര്‍മാന് അനുവദിക്കുന്നുണ്ട്.


Tags:    
News Summary - PSC Chairman's request denied by Kerala Government - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.