വലിയ പ്രതീക്ഷയോടെയാണ് പാലാ ഉപതെരഞ്ഞെടുപ്പിനെ കാണുന്നത് -പി.എസ്. ശ്രീധരൻ പിള്ള

കോഴിക്കോട്​: പാലാ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനം ആഗസ്​റ്റ്​ 30ന് നടക്കുന്ന എൻ.ഡി.എ യോഗത്തിനു ശേഷമെന്ന ് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ പി.എസ്. ശ്രീധരൻ പിള്ള. വലിയ പ്രതീക്ഷയോടെയാണ് തെരഞ്ഞെടുപ്പിനെ കാണുന്നതെന്നും ബി.ജെ. പി കോട്ടയം ജില്ല കമ്മിറ്റി മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ് ഞു.

എല്ലാ വഴികളും അടഞ്ഞപ്പോഴുള്ള ഗതികേടുകൊണ്ടാണ് വിശ്വാസികള്‍ക്ക് അനുകൂലമായി സി.പി.എം നിലപാട് മാറ്റിയിര ിക്കുന്നത്.
അത് ജനങ്ങള്‍ക്കിടയില്‍ പിടിച്ചുനില്‍ക്കാനുള്ള അവസാന വഴിയായിട്ടാണ് കാണുന്നത്. അല്ലെങ്കില്‍ സി.പി.എം ആത്മാര്‍ഥത തെളിയിക്കണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കുപ്രചരണങ്ങള്‍കൊണ്ട് വലിയൊരു ജനസഞ്ചയത്തെ തെറ്റിദ്ധരിപ്പിച്ചവരുടെ നാടാണ് കേരളം. ഇത് ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളുടെ തുറന്നുപറച്ചിലിനെ ശരിയായ രീതിയില്‍ കാണാന്‍ ശ്രമിക്കണം.കടുത്ത ബി.ജെ.പി വിരുദ്ധത പറയുന്നവരാണ് പെട്ടെന്ന് ബി.ജെ.പിയിലേക്ക് എത്തുക. ചരിത്രം അങ്ങനെയാ​െണന്ന്, മോദി സ്തുതി നടത്തിയവർക്കെതിരെ കെ. മുരളീധര​​​െൻറ വിമർശനം ചൂണ്ടിക്കാണിച്ചപ്പോൾ പിള്ള പറഞ്ഞു.

എൻ.സി.പി സ്ഥാനാർഥി 28ന്​
തിരുവനന്തപുരം: പാലാ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ എൻ.സി.പി സ്ഥാനാർഥിയെ ഇൗമാസം 28ന്​ പ്രഖ്യാപിക്കും. കഴിഞ്ഞ തവണ കെ.എം. മാണിയോട്​ കുറഞ്ഞ വോട്ടിന്​ പരാജയപ്പെട്ട മാണി സി. കാപ്പന്​ തന്നെയാണ്​ സാധ്യത​. പാലാ മണ്ഡലം, കോട്ടയം ജില്ല കമ്മിറ്റികൾ അദ്ദേഹത്തി​​​െൻറ പേര്​ മാത്രമാണ്​ നിർദേശിച്ചത്​. എന്നാൽ, എൻ.സി.പിയുടെ നേതൃയോഗത്തിന്​ ശേഷം മാത്രമാവും ഒൗദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.

മാണിയുടെ മരണശേഷം കേരള കോൺഗ്രസിലെ ഭിന്നതക്കിടെ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ അനുകൂല സാധ്യതയാണ്​ എൻ.സി.പി കാണുന്നത്​. പുതിയ സാഹചര്യത്തിൽ സ്വതന്ത്രരെ നിർത്തുന്നതിനോടും നേതൃത്വത്തിന്​ താൽപര്യമില്ല. ഇക്കാര്യം എൽ.ഡി.എഫ്​ യോഗത്തിൽ വ്യക്തമാക്കാനാണ്​ ധാരണ. മാണി സി. കാപ്പനൊപ്പം സ്ഥാനാർഥിയാവണമെന്ന താൽപര്യം ചില നേതാക്കൾക്കുണ്ടെങ്കിലും നേതൃത്വത്തിൽ ഭൂരിപക്ഷത്തിനും താൽപര്യമില്ല.28ന്​ രാവിലെ 11നാണ്​​ സംസ്ഥാന നേതൃയോഗം. തുടർന്ന്,​ മൂന്ന്​ മണിക്ക്​ ചേരുന്ന എൽ.ഡി.എഫ്​ സംസ്ഥാന സമിതിയിൽ എൻ.സി.പി തങ്ങളുടെ നിർദേശം മുന്നോട്ടുവെക്കും.

Tags:    
News Summary - ps sreedharan pillai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.