കോൺ‌ഗ്രസ് വിട്ട് വന്ന പി.എസ്.പ്രശാന്തിന് പുതിയ ചുമതല നൽകി സി.പി.എം

തിരുവനന്തപുരം: കോൺ‌ഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്ന പി.എസ്.പ്രശാന്തിനു പുതിയ ചുമതല. കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്‍റായാണു നിയമനം. കെ.പി.സി.സി സെക്രട്ടറിയും നിയമസഭാ തിരഞ്ഞെടുപ്പിൽ‌ നെടുമങ്ങാട് സ്ഥാനാർഥിയുമായിരുന്നു പി.എസ് പ്രശാന്ത്.

ഡി.സി.സി പ്രസിഡന്‍റായി പാലോട് രവി നിയമിതനായതിനെ ചൊല്ലി ആരോപണം ഉന്നയിച്ചതിന് പി.എസ് പ്രശാന്തിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെതിരെയും വിമർശനം ഉന്നയിച്ചിരുന്നു.

തുടർന്ന് രണ്ടാഴ്ച മുൻപാണ് പി.എസ് പ്രശാന്ത് കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്നത്. എ.കെ.ജി സെന്ററില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ സാന്നിധ്യത്തിലാണ് പ്രശാന്ത് സി.പി.എമ്മില്‍ ചേരുന്ന വിവരം പ്രഖ്യാപിച്ചത്. ഉപാധികളില്ലാതെയാണ് സി.പി.എമ്മിൽ ചേർന്നത് എന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. 

Tags:    
News Summary - PS Prashant, who left the Congress, has been given a new charge by the CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.