കോഴിക്കോട് : അഖിലേന്ത്യാ സംയുക്ത കണ്‍വെന്‍ഷന്‍ അംഗീകരിച്ച അവകാശ പത്രിക നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റ് ഒന്നിന് രാജ്യത്തെ 500ലേറെ ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് അഖിലേന്ത്യാ കര്‍ഷകതൊഴിലാളി യൂനിയന്‍. മെയ് 30, 31 തീയതികളില്‍ തിരുവനന്തപുരം ഇ.എം.എസ് അക്കാദമിയില്‍ നടന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമെടുത്തെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാജ്യം പണപ്പെരുപ്പത്തിന്റെ പിടിയിലാണ്, അതിന്റെ ഫലമായി എല്ലാ അവശ്യസാധനങ്ങളുടെയും വില കുതിച്ചുയരുന്നു. ഈ തകര്‍ച്ചയുടെ ഫലമായി ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ദരിദ്രര്‍ വളരെയധികം കഷ്‌ടപ്പെടുന്നു. ചില്ലറ പണപ്പെരുപ്പ നിരക്ക് മെയ് മാസത്തില്‍ 7.8 ശതമാനമായിരുന്നു. ഇത് കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഭക്ഷ്യവിലപ്പെരുപ്പം 8.38 ശതമാനമായും ഏപ്രിലില്‍ മൊത്തവില സൂചിക പണപ്പെരുപ്പം 15.08 ശതമാനമായും ഉയര്‍ന്നു.
നരേന്ദ്രമോദി സർക്കാരിന്റെ ദിശാബോധമില്ലാത്ത നയങ്ങള്‍ നമ്മുടെ രാജ്യത്തെ പട്ടിണിയിലേക്ക് നയിക്കുന്നു. ഇന്ത്യ വിശപ്പ് സൂചികയില്‍ 101-ാം സ്ഥാനത്താണുള്ളത്. ഇതിനുള്ള പരിഹാരത്തിനായി പൊതുവിതരണ സമ്പ്രദായത്തെ ശക്തിപ്പെടുത്തുന്നതിനുപകരം പണം കൈമാറ്റം, ഭക്ഷണ കൂപ്പണുകള്‍ തുടങ്ങിയ വിപണി അടിസ്ഥാനമാക്കിയുള്ള ആശയങ്ങളിലൂടെ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്നും നോതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അഖിലേന്ത്യാ സെക്രട്ടറി ബി.വെങ്കിട്ട്, ജോയിന്റ് സെക്രട്ടറി വിക്രം സിംഗ്, കെ.എസ്.കെ.ടി.യു സംസ്ഥാന സെക്രട്ടറി എന്‍.ചന്ദ്രന്‍, വൈസ് പ്രസിഡന്റ് ആനാവൂര്‍ നാഗപ്പന്‍ തുടങ്ങിയവര്‍ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.