തിരൂർ: യാത്രക്കാര്‍ക്ക് ഉപകരിക്കാതെ വണ്ടികളുടെ എണ്ണം പെരുപ്പിച്ച് കാട്ടുന്ന റെയിൽവേയുടെ പുതിയ പരിഷ്‌കരണത്തിനെതിരെ മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ്റെ (മാറ്റ്പ) നേതൃത്വത്തിൽ തിങ്കളാഴ്ച പ്രതിഷേധ സംഗമം നടക്കും. തിങ്കളാഴ്ച വൈകീട്ട് 4.30ന് തിരൂർ റെയിൽവേ സ്റ്റേഷൻ പരിസരത്താണ് പ്രതിഷേധ സംഗമം.
മലബാറിലെ ട്രെയിൻ യാത്ര ദുരിതം പരിഹരിക്കാൻ മെമു സർവിസുകൾ അനുവദിക്കുക, വൈകീട്ട് അഞ്ച് മണിക്ക് ശേഷം ഷൊർണ്ണൂരിൽ നിന്ന് കണ്ണൂരിലേക്ക് പാസഞ്ചർ ട്രെയിൻ അനുവദിക്കുക, 06031, 06032 ഷൊർണ്ണൂർ - കണ്ണൂർ ട്രെയിനുകൾ പാലക്കാട് വരെ നീട്ടിയത് പുതിയ അഞ്ച് വണ്ടികളായി റെയിൽവേ അവതരിപ്പിച്ചത് യാത്രക്കാരെ കബളിപ്പിക്കലാണെന്നും റെയിൽവേയുടെ ഈ മാജിക് അപഹാസ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് മാറ്റ്പ പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നത്.
തീവണ്ടി യാത്രക്കാരുടെ ആവശ്യങ്ങൾക്കും പരാതികൾക്കും ഒരു പരിഗണനയും നൽകാതെ ഏകപക്ഷീയ തീരുമാനത്തിലൂടെ പുതിയ വണ്ടികൾ അനുവദിച്ചു എന്ന് വരുത്തി തീർക്കുന്നത് പ്രതിഷേധാർഹമാണെന്ന് ഡിവിഷണൽ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് നേതാക്കൾ പ്രസ്താവനയിലൂടെ ചൂണ്ടിക്കാണിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.