????????????? ? ? ?? ?????????????? ?? ?? ?? ??????? ??????? ???????? ?????????? ????? ????? ??????????????????????????? ??????????? ?????????? ??????????????

പുതുവൈപ്പിലെ എൽ.പി.ജി സംഭരണശാലക്കെതിരെ ജനകീയ പ്രതിഷേധം

കൊച്ചി: പുതുവൈപ്പിലെ ഐ.ഒ.സി എൽ.പി.ജി സംഭരണശാലയുടെ നിർമാണത്തിനെതിരെ ജനകീയ പ്രതിഷേധം. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് നിർമാണ പ്രവർത്തനം നടത്തുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പദ്ധതി പ്രദേശത്തേക്ക് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധ മാർച്ച് നടത്തി.

നിർമാണം നിർത്തിവെണമെന്നും  നിർമാണ പ്രവർത്തനം അംഗീകരിക്കാൻ ആകില്ലെന്നും നാട്ടുകാർ പറഞ്ഞു. സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. സമരക്കാരെ പൊലീസ് തടഞ്ഞു. 

സ്ഥലത്ത് കഴിഞ്ഞ ദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ മറവിലാണ് നിർമാണ പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചതെന്നാണഅ പ്രതിഷേധക്കാരുടെ ആരോപണം. ഈ സംഭരണശാലക്കെതിരെ മുൻപ് നടന്ന ജനകീയ പ്രക്ഷോഭം വലിയ വാർത്തയായിരുന്നു.
 

LATEST VIDEO

Full View
Tags:    
News Summary - protest against kochi lpg plant- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.