പ്രമുഖ അഭിഭാഷകന്‍ എം. അശോകന്‍ നിര്യാതനായി

കോഴിക്കോട്: പ്രമുഖ അഭിഭാഷകന്‍ എം. അശോകന്‍ (73) നിര്യാതനായി. മാവേലിക്കര രഞ്ജിത് ശ്രീനിവാസൻ വധക്കേസ് വിചാരണക്ക് എറണാകുളത്ത് എത്തിയ അദ്ദേഹത്തിന്റെ അന്ത്യം തിങ്കളാഴ്ച രാത്രി ഹൈക്കോടതിക്ക് സമീപം ഫ്ലാറ്റിലായിരുന്നു.

സംസ്ഥാനത്ത് ക്രിമിനൽ കേസുകൾക്കൊപ്പം തൊഴിൽ തർക്ക കേസുകളിലും അവസാന വാക്കായാണ് അറിയപ്പെട്ടിരുന്നത്. കേരളത്തിനകത്തും പുറത്തും ഹൈകോടതികള്‍ ഉള്‍പ്പെടെ വിവിധ കോടതികളില്‍ പ്രമാദമായ ക്രിമിനല്‍കേസുകളില്‍ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായും പ്രതിഭാഗം അഭിഭാഷകനായും ഹാജരായി. ടി.പി.ചന്ദ്രശേഖരൻ വധം, അട്ടപ്പാടി മധു വധം, മാറാട് കൂട്ടക്കൊല, ഷഹീദ് ബാവ വധം തുടങ്ങി കേരളത്തിലെ പ്രമാദമായ കേസുകളിൽ മുഖ്യപ്രതികൾക്ക് വേണ്ടി ഹാജരായത് എം. അശോകനായിരുന്നു.

നിലവിൽ കാസർകോട് റിയാസ് മൗലവി വധക്കേസ് സെ്പഷ്യൽ പ്രോസിക്യൂട്ടറാണ്. അധ്യാപകൻ ഉൾപ്പെട്ട നാദാപുരം പോക്സോ കേസിലും സെ്ഷ്യൽ പ്രോസിക്യൂട്ടറായിരുന്നു.

2010ല്‍ കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായിരുന്നു. വിവിധ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യസ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവയുടെ നിയമോപദേഷ്ടാവാണ്. ആസ്റ്റര്‍ മിംസ് ആശുപത്രി, ബേബി മെമ്മോറിയല്‍ ആശുപത്രി, മലബാര്‍ ഹോസ്പിറ്റല്‍, കോംട്രസ്റ്റ് ഐ ഹോസ്പിറ്റല്‍, മലബാര്‍ ഐ ഹോസ്പിറ്റല്‍, റെഡ് ക്രസന്റ് ഹോസ്പിറ്റല്‍, തിരുവമ്പാടി എസ്റ്റേറ്റ്, കാലിക്കറ്റ് എസ്റ്റേറ്റ്, അമാന ടൊയോട്ട, മറീന മോട്ടോര്‍സ്, എയ്‌സ് മോട്ടോഴ്‌സ്, കെ.വി.ആര്‍. മോട്ടോഴ്‌സ്, ദേവഗിരി കോളേജ്, ഗുരൂവായൂരപ്പന്‍ കോളേജ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, രാമനാട്ടുകര ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, തുടങ്ങി കേരളത്തിലെ നിരവധി സ്ഥാപനങ്ങളുടെ നിയമോപദേഷ്ടാവാണ്. സാമൂതിരി ഗുരുവായൂരപ്പൻ കോളജ് ഗവേണിങ് ബോഡിയംഗമാണ്. സാംസ്‌കാരിക രംഗത്തും സജീവമായിരുന്നു.

പിതാവ്: മാവിളികണ്ണാറമ്പത്ത് കുട്ടികൃഷ്ണൻ മേനോക്കി, മാതാവ്: മണ്ടടി മാധവിയമ്മ. ഭാര്യ: സരള അശോകന്‍. മകള്‍: ഡോ. വിധു അശോകന്‍ (അസോ. പ്രഫ. മലബാര്‍ മെഡി. കോളജ് മൊടക്കല്ലൂർ). മരുമകന്‍: ഡോ. രാജേഷ് ആര്‍. പിള്ള (സെപ്ഷ്യല്‍ ഫിസിഷ്യന്‍ ബദര്‍ അല്‍ സമ ഹോസ്പിറ്റല്‍ ഒമാന്‍).

സഹോദരങ്ങള്‍: എം. നാരായണന്‍നായര്‍, എം. വിശ്വനാഥന്‍ നായര്‍, എം. മോഹനന്‍ നായര്‍. സംസ്‌കാരം ബുധനാഴ്ച 12ന് മലാപ്പറമ്പ് ഗാന്ധി ആശ്രമത്തിനു സമീപം എടച്ചേരിത്താഴം റോഡിനോടു ചേര്‍ന്നുള്ള തറവാട്ടു വളപ്പില്‍.

Tags:    
News Summary - Prominent lawyer M. Ashokan passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.