ഗുരുവായൂർ ക്ഷേത്രനടയിൽ ആദരണ ചടങ്ങ്: ബി.ജെ.പി നേതാക്കൾക്കെതിരെ കേസ്​

ഗുരുവായൂർ: ക്ഷേത്രനടയിൽ ആദരണ ചടങ്ങ് സംഘടിപ്പിച്ച ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുത്തു.

ഹൈകോടതിയുടെയും സർക്കാരി​െൻറയും നിർദേശങ്ങൾ ലംഘിച്ച് ആഗസ്​റ്റ്​ 17ന് ബി.ജെ.പി പ്രവർത്തകർ ചടങ്ങ് സംഘടിപ്പിച്ചെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നുവെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

ദേവസ്വത്തി​െൻറ പരാതിയുടെ അടിസ്ഥാനത്തിൽ ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുത്തതാ‍യി സി.ഐ സി. പ്രേമാനന്ദകൃഷ്ണൻ അറിയിച്ചു.

ബി.ജെ.പി ക്ഷേത്രനടയിൽ സംഘടിപ്പിച്ച ചടങ്ങിനെതിരെ സി.പി.എമ്മും കോൺഗ്രസും രംഗത്ത് വന്നതോടെ‍യാണ് ദേവസ്വം പരാതി നൽകാൻ തയാറായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.