Posted On
date_range Updated On
date_range പ്രിയങ്ക ഗാന്ധി കോവിഡ് നിരീക്ഷണത്തിൽ; തെരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കി
ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കി. കോവിഡ് നിരീക്ഷണത്തിലായതിനെ തുടർന്ന് പരിപാടികൾ ഒഴിവാക്കിയത്. നിരീക്ഷണത്തിൽ തുടരാൻ ഡോക്ടർമാർ അറിയിച്ചുവെന്ന് പ്രിയങ്ക പ്രതികരിച്ചു. പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാധ്രക്ക് കോവിഡ് സ്ഥിരീകരിച്ചു.
നാളെയാണ് പ്രിയങ്ക ഗാന്ധി കേരളത്തിൽ എത്താനിരുന്നത്. നേമത്ത് യു.ഡി.എഫ് സ്ഥാനാർഥി കെ.മുരളീധരന്‍റെ പ്രചാരണ പരിപാടിയിൽ പ്രിയങ്ക ഗാന്ധി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു.
മുമ്പ് കേരളത്തിലെത്തിയപ്പോൾ തീപാറുന്ന പോരാട്ടം നടക്കുന്ന നേമം മണ്ഡലത്തിൽ പ്രിയങ്ക എത്താത്തതിൽ മുരളീധരൻ അതൃപ്തിയറിയിച്ചിരുന്നു. തുടർന്ന് കേരളത്തിലെത്തുമെന്ന് പ്രിയങ്ക അറിയിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.