Posted On
date_range Updated On
date_range റോഡ് ഷോയുമായി പ്രിയങ്ക ഗാന്ധി, യു.ഡി.എഫ് കേന്ദ്രങ്ങളിൽ ആവേശം
തിരുവനന്തപുരം: സംസ്ഥാനത്തെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഉണർവേകി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കേരളത്തിലെത്തി. ആലപ്പുഴ ജില്ലയിലെത്തിയ പ്രിയങ്ക ഗാന്ധി കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർഥി അരിത ബാബുവിനൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു. അരിത ബാബു കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാർഥികളിലൊരാളാണെങ്കിലും ധൈര്യത്തിൽ മുന്നിലാണെന്ന് പ്രിയങ്ക പറഞ്ഞു. അരിത ബാബുവിന്റെ സന്ദർശിച്ച പ്രിയങ്ക പശുവളര്‍ത്തല്‍ വിശേഷങ്ങളും ചോദിച്ചറിഞ്ഞു.
ഒരുമണിക്കൂറോളം നീണ്ട റോഡ്ഷോ യു.ഡി.എഫ് കേന്ദ്രങ്ങൾ വഴിയിലുടനീളം ആവേശത്തോടെയാണ് വരവേറ്റത്. ആലപ്പുഴക്ക് പുറമേ കൊല്ലം, തിരുവനന്തപുരം ജില്ലകളിലും പ്രിയങ്ക ഇന്ന് പര്യടനം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.