Posted On
date_range Updated On
date_range സ്വകാര്യ ബസ് സമരം: തിരുവനന്തപുരത്ത് ബസുകൾ ഒാടി തുടങ്ങി
തിരുവനന്തപുരം: പെർമിറ്റുകൾ റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചതോടെ തലസ്ഥാന നഗരമുൾപ്പെടെയുള്ള സ്ഥലങ്ങളിൽ സ്വകാര്യ ബസുകൾ ഒാടി തുടങ്ങി. തിരുവനന്തപുരത്തും മറ്റ് ചില ജില്ലകളിലുമാണ് സ്വകാര്യ ബസുകൾ സർവീസ് നടത്തിയത്.
ചാർജ് വർധിപ്പിച്ചിട്ടും സ്വകാര്യ ബസുടമകൾ നടത്തുന്ന സമരത്തെ നേരിടാൻ ബസ് പിടിച്ചിടുക്കുന്നതടക്കമുള്ള നടപടികൾ ആലോചിക്കാൻ മന്ത്രി എ.കെ ശശീന്ദ്രൻ ഗതാഗത കമ്മീഷണറോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സർക്കാർ നിലപാട് ശക്തമാക്കിയതിനെ തുടർന്നാണ് ഒരു വിഭാഗം ബസുടമകൾ സർവീസ് തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.