Posted On
date_range Updated On
date_range കണ്ണൂരിൽ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ഏഴ് പേർക്ക് പരിക്ക്
കണ്ണൂര്‍: കണ്ണൂര്‍ കണ്ണോത്തുംചാലില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 7.15ഓടെയായിരുന്നു അപകടം.
നിയന്ത്രണംവിട്ട ബസ് ദേശീയപാതയോട് ചേര്‍ന്ന താഴ്ചയിലേക്ക് മറിയുകയായിരുന്നു. മഴയുള്ള സമയത്ത് ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയായിരുന്നു അപകടമെന്നാണ് റിപ്പോര്‍ട്ട്.
പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവർ കണ്ണൂർ ജില്ല ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. രാവിലെ യാത്രക്കാർ കുറവായതിനാൽ വലിയ അപകടമാണ് ഒഴിവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.