നല്ല നടപ്പിലും നന്നാകാതെ ബസ് ജീവനക്കാർ; മൂന്നാംക്ലാസുകാരനെ ഇറക്കിയത്​ രണ്ട്​ കിലോമീറ്റർ അകലെ

പെരുമ്പടപ്പ് (മലപ്പുറം): നേരമിരുട്ടിയതിനാൽ വീട്ടുപടിക്കൽ ബസ് നിർത്തണമെന്ന് കേണുപറഞ്ഞിട്ടും പിഞ്ചുബാല​​​െൻറ വാക്കുകൾ ജീവനക്കാർ കേട്ടില്ലെന്ന്​ പരാതി. ഒടുവിൽ കിലോമീറ്ററുകൾക്ക്​ അകലെയുള്ള വീട്ടിലേക്ക് മുറിവുണങ്ങാത്ത കാലുകളുമായി അവൻ നടന്നെത്തി. ദിവസങ്ങൾക്കുമുമ്പ് കുട്ടിയെ സഹോദരനോടൊപ്പം സ്​റ്റോപ്പിൽ ഇറക്കാത്ത ബസ് ജീവനക്കാരനെ നല്ല നടപ്പിന് വിട്ട ജില്ല കലക്ടറുടെ നടപടിക്കുശേഷമാണ്​ കഴിഞ്ഞദിവസം എരമംഗലത്ത് ഈ സംഭവം നടന്നത്.

എം.ടി. ഷരീഫി​​​െൻറ മകൻ വളയംകുളത്തെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന മൂന്നാംക്ലാസ് വിദ്യാർഥി ജാമിലിനെയാണ് നേരമിരുട്ടിയിട്ടും വഴിയിൽ ഇറക്കിവിട്ടത്​. പെരുമ്പടപ്പ് നാക്കോലയിലെ വീടിനുമുന്നിൽ ഇറങ്ങണമെന്ന് കുട്ടി പറ​​െഞ്ഞങ്കിലും രണ്ട് കിലോമീറ്റർ മുമ്പുള്ള എരമംഗലത്താണ് ഇറക്കിയത്. കാലിൽ മുറിവുള്ള ജാമിൽ രണ്ട്​ കിലോമീറ്റർ നടന്ന്​ വീട്ടിലെത്തുകയായിരുന്നു. രക്ഷിതാവ് സ്കൂൾ അധികൃതർക്ക് പരാതി നൽകി.
Tags:    
News Summary - private bus cruelty-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.