പൂജപ്പുരയിൽ ജയിൽചാടിയ തടവുകാരൻ മരത്തിൽ കയറി; വലയിലാക്കി ഫയർഫോഴ്സ്

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട തടവുകാരൻ മരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. ഒന്നരമണിക്കൂർ നേരത്തെ നാടകീയസംഭവങ്ങൾക്ക് പിന്നാലെ പ്രതി ഫയർഫോഴ്സ് മരത്തിന് താഴെ വിരിച്ച വലയിൽ വീണു. ഇന്ന് വൈകീട്ടോടെയാണ് സംഭവം.

ജീവപര്യന്തം തടവുകാരനായ കോട്ടയം സ്വദേശി സുഭാഷാണ് ജയിലിന്‍റെ ചുറ്റുമതിൽ ചാടി പുറത്തുകടന്നത്. തുടർന്ന് തൊട്ടടുത്തുള്ള മരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. ഉദ്യോഗസ്ഥർ എത്തി അനുനയിപ്പിച്ചിട്ടും ഇയാൾ ഇറങ്ങാൻ തയാറായില്ല.

ഫയർഫോഴ്സ് ബലംപ്രയോഗിച്ച് ഇറക്കാൻ ശ്രമിച്ചതോടെ മരക്കൊമ്പ് പൊട്ടി ഇയാൾ വീഴുകയായിരുന്നു. താഴെ വിരിച്ചിരുന്ന വലയിലേക്കാണ് സുഭാഷ് വീണത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. സുഭാഷിന് മാനസിക പ്രശ്നങ്ങളുള്ളതായി സംശയിക്കുന്നുണ്ട്. ജയിൽ ചാടാൻ ശ്രമിച്ചതിന് ഇയാൾക്കെതിരെ കേസെടുക്കും.

2016ൽ കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടയാളാണ് സുഭാഷ്. കോവിഡ് സമയത്ത് പരോൾ ലഭിച്ച് നാട്ടിലേക്ക് പോയ ഇയാൾ തിരിച്ചെത്തിയിരുന്നില്ല. പിന്നീട് അറസ്റ്റ് ചെയ്താണ് വീണ്ടും ജയിലിലാക്കിയത്. 

Tags:    
News Summary - Prisoner who escaped from Poojapura climbed a tree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.