കണ്ണൂർ: കണ്ണൂർ െസൻട്രൽ ജയിലിലെ നിരീക്ഷണ വാർഡിൽ ഐസൊലേഷനിൽ കഴിഞ്ഞിരുന്ന പ്രതി തടവു ചാടി. ഉത്തർപ്രദേശിലെ ആമിർപൂർ സ്വദേശി അജയ് ബാബുവാണ് തടവ് ചാടിയത്. ഇന്ന് പുലർച്ചെയാണ് ഇയാെള വാർഡിൽ നിന്ന് കാണാതായത്.
കഴിഞ്ഞ മാസം23ന് കാസർകോട് പുതിയ ബസ്റ്റാൻറിന് സമീപത്തുള്ള കാനറ ബാങ്കിൽ കവർച്ച നടത്തിയ കേസിലെ പ്രതിയായ അജയ് ബാബുവിനെ 25നാണ് കാസർകോട് നിന്ന് അറസ്റ്റ് ചെയ്തത്. തുടർന്ന് കോവിഡ് 19 വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ഇയാളെ ജയിലിലെത്തിക്കാതെ കണ്ണൂർ ജില്ലാ ആശുപത്രിയിലെ നിരീക്ഷണ വാർഡിലേക്ക് മാറ്റുകയായിരുന്നു.
ഇയാൾക്ക് വേണ്ടി പൊലീസ് കണ്ണൂരും പരിസര പ്രദേശങ്ങളിലുമായി തെരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്. വാഹന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഇയാൾക്ക് അധിക ദൂരം പോകാൻ സാധിക്കില്ലെന്ന കണക്കൂകൂട്ടലിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.