കൊച്ചി: തടവുകാർക്ക് പരോൾ അനുവദിക്കുന്നതിലെ വിവേചനം ഇല്ലാതാക്കാൻ വ്യവസ്ഥകളുണ്ടോയെന്ന് ഹൈകോടതി. നിലവിലെ ചട്ടങ്ങൾ പ്രകാരം ഇക്കാര്യത്തിൽ ഏതെങ്കിലും തരത്തിെല നിർദേശങ്ങളുണ്ടോയെന്നും പൊലീസ് വെരിഫിക്കേഷനും ജയിലില െ പ്രബേഷൻ ഒാഫിസർമാരുടെ റിപ്പോർട്ടും പരിഗണിച്ചല്ലേ പരോൾ നൽകുന്നതെന്നും കോടതി ആരാഞ്ഞു. ടി.പി വധക്കേസിലെ പ്രതിയും സി.പി.എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗവുമായ കുഞ്ഞനന്തന് നിരന്തരം പരോൾ അനുവദിക്കുന്നതിനെതിരെ കെ.കെ. രമ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
2012 മേയ് നാലിന് ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ട കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന കുഞ്ഞനന്തന് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് നിരന്തരം പരോൾ അനുവദിക്കുന്നതായാണ് ആക്ഷേപം. സർക്കാറും ജയിൽ അധികൃതരും ഇടപെട്ട് അനധികൃതമായി പരോൾ അനുവദിക്കുെന്നന്നാണ് രമയുടെ ആരോപണം. ഹരജി ഒരാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.