ചുഴലിക്കാറ്റ്: പ്രധാനമന്ത്രി വിളിച്ചില്ലെന്ന് മുഖ്യമന്ത്രി VIDEO

തിരുവനന്തപുരം: ഒാഖി ചുഴലിക്കാറ്റ് ദുരന്തത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിച്ച് പോലും അന്വേഷിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ, ചുഴലിക്കാറ്റ് നാശം വിതച്ചതിനെ കുറിച്ച് തമിഴ്നാട്  മുഖ്യമന്ത്രിയോട് അന്വേഷിച്ചിരുന്നു. കേരളത്തോടുള്ള പ്രധാനമന്ത്രിയുടെ സമീപനം ഇതാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 

ബുള്ളറ്റ് പ്രൂഫ് കാറുകൾ വാങ്ങുന്നത് തനിക്ക് ഉപയോഗിക്കാനല്ലെന്ന് പിണറായി വ്യക്തമാക്കി. കാറ് തനിക്കാണെന്ന തരത്തിലുള്ളത് വ്യാജ പ്രചാരണമാണ്. സംസ്ഥാനത്ത് എത്തുന്ന വി.ഐ.പികൾക്ക് സുരക്ഷ ഉറപ്പാക്കാനാണ്. ഇതിനായി ആധുനിക സജ്ജീകരണങ്ങളുള്ള കാറുകൾ വേണമെന്നും പിണറായി പറഞ്ഞു.  

Full View
Tags:    
News Summary - Prime Minister Modi don't Call about Ockhi Cyclone Disaster says Pinarayi Vijayan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.