കൊല്ലം: നാലര പതിറ്റാണ്ട് നീണ്ട സ്വപ്നത്തിന് സാഫല്യം, കൊല്ലം നഗരത്തിെൻറ ഭാവിവി കസനത്തിന് കുതിപ്പേകുമെന്ന് പ്രതീക്ഷിക്കുന്ന കൊല്ലം ബൈപാസ് പ്രധാനമന്ത്രി നരേന് ദ്ര മോദി നാടിന് സമർപ്പിച്ചു. ബൈപാസിെൻറ പിതൃത്വത്തെ ചൊല്ലി രാഷ്ട്രീയപാർട്ടികൾ ത മ്മിലുള്ള തർക്കത്തിെൻറ അലയൊലി ആശ്രാമം മൈതാനത്ത് സംഘടിപ്പിച്ച ഉദ്ഘാടനചടങ്ങ ിലും പ്രതിഫലിച്ചു.
പദ്ധതികൾ വൈകിപ്പിച്ച് പൊതുമുതൽ ധൂർത്തടിക്കുന്നത് അനുവദ ിക്കാനാവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചില പദ്ധതികൾ 20-30 വർഷം വരെ വൈകുകയാണ്. തെൻറ സർക്കാർ അധികാരത്തിലെത്തുേമ്പാൾ ഗ്രാമീണമേഖലകളെ ബന്ധപ്പെടുത്തിയുള്ള യാത്രാസൗ കര്യം 56 ശതമാനം മാത്രമായിരുന്നു. ഇന്ന് 90 ശതമാനമാക്കാൻ സാധിച്ചു. ഇത് 100 ശതമാനത്തിലെ ത്തിക്കുകയാണ് ലക്ഷ്യം. റെയിൽ വൈദ്യുതീകരണവും പാത ഇരട്ടിപ്പിക്കലും ഉൾപ്പെടെ നാലുവർഷം കൊണ്ട് വൻ വികസനം നേടാനായി. മുംബൈ-കന്യകുമാരി ഇടനാഴി പരിഗണനയിലാണ്. എല്ലാവർക്കും പ്രാതിനിധ്യമുള്ള വികസനമാണ് കേന്ദ്രസർക്കാർ ലക്ഷ്യം. കേരളത്തിെൻറ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രം എല്ലാ മുൻഗണനയും നൽകുന്നു. ബൈപാസ് നിർമാണത്തിൽ ഉൾപ്പെടെ വികസനകാര്യങ്ങളിൽ സംസ്ഥാന സർക്കാറും പൂർണമായി സഹകരിച്ചിട്ടുണ്ടെന്ന് മോദി പറഞ്ഞു.
കേരളത്തിെൻറ സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാനം വിനോദസഞ്ചാരമേഖലയാണ്. അതിനാലാണ് തീർഥാടന കേന്ദ്രങ്ങളുമായി ബന്ധെപ്പട്ട 550 കോടി രൂപയുടെ ഏഴു പദ്ധതികളിൽ കേരളത്തിനും ഇടം നൽകിയത്. ഇ-വിസ പദ്ധതി സഞ്ചാരികളുടെ വരവിൽ വർധനയുണ്ടാക്കി. കേരളത്തിെൻറ പുനർനിർമാണത്തിന് കൂടുതൽ കാര്യക്ഷമമായ പ്രവർത്തനം ഉണ്ടാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
2020 ൽ കോവളം-ബേക്കൽ ജലപാത യാഥാർഥ്യമാക്കാനാണ് ശ്രമമെന്ന് അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാർ അധികാരമേറ്റതിന് പിന്നാലെ പ്രധാനമന്ത്രിയെ സന്ദർശിച്ചപ്പോൾ കേരളത്തിൽ വികസനപ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് സ്നേഹബുദ്ധ്യാ കുറ്റപ്പെടുത്തിയിരുന്നു. അതിന് മാറ്റം വരുത്താൻ സർക്കാറിന് സാധിച്ചു. അന്ന് പ്രധാനമന്ത്രിക്ക് നൽകിയ ഉറപ്പ് പാലിക്കാനായി. നടക്കില്ലെന്ന് കരുതിയ ഗെയിൽ പദ്ധതി പൂർത്തിയാകുന്നതും കൊല്ലം ബൈപാസ് പൂർത്തീകരണവും റോഡ് സൗകര്യം വർധിപ്പിക്കാൻ മുൻഗണന നൽകിയതും അതിന് തെളിവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെൻറ പ്രസംഗത്തിനിടെ ശരണംവിളിച്ചും കൂക്കിവിളിച്ചും തടസ്സമുണ്ടാക്കാൻ ശ്രമിച്ചവരെ മുഖ്യമന്ത്രി കടുത്ത ഭാഷയിൽ ശകാരിച്ചു.
മോദിക്ക് ജയ് വിളി; പിണറായിക്കെതിരെ ശരണം വിളി
കൊല്ലം: ബൈപാസ് ഉദ്ഘാടന ചടങ്ങിനെത്തിയ പ്രധാനമന്ത്രിയെ സദസ്സിൽ ചിലർ ജയ് വിളിച്ച് സ്വീകരിച്ചപ്പോൾ മുഖ്യമന്ത്രിക്കെതിരെ ശരണം വിളിച്ച് പ്രതിഷേധം. മന്ത്രി ജി. സുധാകരൻ സ്വാഗതപ്രസംഗം നടത്തവേ സദസ്സിൽനിന്ന് കൂക്കിവിളികളും ഉയർന്നു.മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷപ്രസംഗം നടത്തുന്നതിനിടെയാണ് ചിലർ ശരണം വിളിച്ചത്. ഇത് മുഖ്യമന്ത്രിയുടെ ശകാരത്തിനും കാരണമായി. എന്നാൽ പ്രധാനമന്ത്രിയുടെ വാക്കുകളെ ആർപ്പുവിളികളോടെയാണ് സ്വീകരിച്ചത്.
ഉദ്ഘാടന ചടങ്ങ് നടന്ന ആശ്രാമം മൈതാനത്തേക്ക് ഉച്ചമുതൽ കാണികൾ എത്തി. നാലായിരംപേർക്ക് ഇരിക്കാവുന്ന താൽക്കാലിക പന്തൽ ചടങ്ങ് തുടങ്ങുേമ്പാഴേക്കും നിറഞ്ഞു. കനത്തസുരക്ഷ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത്. വൈകീട്ട് 4.40ന് പ്രധാനമന്ത്രിയെയും വഹിച്ചുകൊണ്ടുള്ള ഹെലികോപ്ടറിെൻറ ശബ്ദം കേട്ടതോടെ കാണികളിൽ ചിലർ ഹർഷാരവം മുഴക്കി. ചിലർ പന്തലിന് പുറത്തെത്തി ജയ് വിളിച്ചു. മൈതാനത്ത് ജനപ്രതിനിധികളും മേയറും ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. തുടർന്ന് ഗവർണർക്കും മുഖ്യമന്ത്രിക്കുമൊപ്പം പ്രധാനമന്ത്രി വേദിയിലെത്തിയതോടെ കരഘോഷവും ജയ് വിളികളും ഉച്ചത്തിലായി. ഗവർണർ പി. സദാശിവം കേരളത്തിെൻറ പ്രതീകമായ ചുണ്ടൻ വള്ളത്തിെൻറ ശിൽപവും മുഖ്യമന്ത്രി പിണറായി വിജയൻ തിടമ്പേറ്റിയ ഗജവീരെൻറ ശിൽപവും നൽകിയാണ് പ്രധാനമന്ത്രിയെ വേദിയിൽ സ്വീകരിച്ചത്. ഇരുവരും ഷാൾ അണിയിച്ചു.
‘എന്തും കാണിക്കാനുള്ള വേദിയല്ല ഇത്’; ശരണം വിളിച്ചവർക്ക് മുഖ്യമന്ത്രിയുടെ ശകാരം
കൊല്ലം: ‘വെറുതേ ശബ്ദം ഉണ്ടാക്കാനായി കുറേ ആളുകളുണ്ടെന്ന് തോന്നുന്നു. ശബ്ദമുണ്ടാക്കാതിരിക്കുന്നതാണ് നല്ലത്. ഒരു യോഗത്തിന് അതിേൻറതായ അച്ചടക്കം പാലിക്കണം. എന്തും കാണിക്കാനുള്ള വേദിയാണ് ഈ യോഗമെന്ന് കരുതരുത്’ ബൈപാസ് ഉദ്ഘാടനത്തിനിടെ, അധ്യക്ഷ പ്രസംഗസമയത്ത് ശരണം വിളിച്ചവർക്ക് മുഖ്യമന്ത്രി പിണറായി വിജയെൻറ പരസ്യശകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേദിയിലിരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ കടുത്ത വാക്കുകൾ. കൊല്ലം ൈബപാസിെൻറ ഉദ്ഘാടനവേദിയിൽ പ്രധാനമന്ത്രിക്ക് സ്വാഗതം ആശംസിച്ച് മന്ത്രി ജി. സുധാകരൻ പ്രസംഗിച്ചപ്പോൾതന്നെ കാണികളിൽ ചിലർ കൂക്കിവിളിയും ശരണംവിളിയും തുടങ്ങിയിരുന്നു. കൂക്കിവിളികൾ ഗൗനിക്കാതെ മന്ത്രി സുധാകരൻ സ്വാഗതപ്രസംഗം പൂർത്തീകരിച്ചു. തുടർന്ന് മുഖ്യമന്ത്രി അധ്യക്ഷപ്രസംഗം ആരംഭിച്ചപ്പോഴും ഇത് ആവർത്തിച്ചു.
തുടക്കത്തിൽ മുഖ്യമന്ത്രി ഇത് അവഗണിച്ചെങ്കിലും ബഹളം വർധിച്ചതോടെ അദ്ദേഹം ക്ഷുഭിതനായി. കടുത്ത സ്വരത്തിൽ ശകാരിച്ചതോടെ ബഹളക്കാർ അടങ്ങി. തുടർന്ന് അദ്ദേഹം പ്രസംഗം പൂർത്തീകരിച്ചു. യോഗത്തിെൻറ തുടക്കത്തിൽ മന്ത്രി സുധാകരനെ സ്ക്രീനിൽ കാണിച്ചപ്പോഴും അദ്ദേഹം പിന്നീട് സ്വാഗതപ്രസംഗം നടത്തുമ്പോഴും കൂക്കിവിളികൾ ഉയർന്നു. മുഖ്യമന്ത്രി പ്രസംഗത്തിനിടെ സുധാകരെൻറ പേര് പറയുമ്പോഴും ഇതേ അനുഭവമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.