കുർബാന ഏകീകരണം; മാര്‍പാപ്പയുടെ കത്തില്‍ സംശയമുന്നയിച്ച് വൈദികര്‍

കുർബാന ഏകീകരണത്തില്‍ മാർപാപ്പയുടെ അന്ത്യശാസനം അടങ്ങിയ കത്ത് ലഭിച്ചതിന് പിന്നാലെ എറണാകുളം-അങ്കമാലി രൂപതയില്‍ എതിർപ്പുയരുന്നു. തുടർനീക്കങ്ങള്‍ ചർച്ച ചെയ്യാന്‍ ഒരു വിഭാഗം വൈദികർ എറണാകുളം ബിഷപ്പ് ഹൗസില്‍ യോഗം ചേർന്നു. കത്തിന്‍റെ വിശ്വാസ്യതയിലും വൈദികർ സംശയം ഉന്നയിക്കുന്നുണ്ട്. ഈസ്റ്ററിന് മുന്‍പ് കുർബാന ഏകീകരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പോപ്പിന്‍റെ കത്ത്.

ജനാഭിമുഖ കുർബാനക്ക് പകരം അള്‍ത്താര അഭിമുഖ കുർബാന നടപ്പാക്കണമെന്നാണ് ഫ്രാന്‍സിസ് മാർപാപ്പ നല്‍കിയിരിക്കുന്ന നിർദേശം. എറണാകുളം അങ്കമാലി അതിരൂപതാ മേജർ ആർച്ച് ബിഷപ്പ്, ബിഷപ്പിന്‍റെ വികാരി, അതിരൂപതയിലെ വൈദികർ, സന്യസ്തർ, അല്‍മായ വിശ്വാസികള്‍ എന്നിവർക്കാണ് പോപ്പിന്‍റെ കത്ത്.

സിനഡ് നിശ്ചയിച്ച പോലെ ഏകീകൃത കുർബാന നടപ്പാക്കണം. പുരോഹിതർക്കുള്ള ബാധ്യത ഓർമിപ്പിച്ചുകൊണ്ടാണ് കത്ത്. മാർപ്പാപ്പയുടെ കത്തിൽ അതിരൂപതക്ക് വിമർശനവും ഉള്ളതായി പറയുന്നു. കുർബാന ഏകീകരണം സംബന്ധിച്ച് പ്രതിഷേധം കനക്കുന്നതിനിടയിലാണ് കത്ത് എന്നതും ശ്രദ്ധേയമാണ്. 

Tags:    
News Summary - priests cast doubt on the credibility of popes letter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.