ശ്രീകുമാര്‍ നമ്പൂതിരി
Posted On
date_range Updated On
date_range മന്ത്രവാദ ചികിത്സക്കിടെ ബാലികയെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍
ചിറയിന്‍കീഴ്: മന്ത്രവാദ ചികിത്സക്കിടെ ബാലികയെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍. ചിറയിന്‍കീഴ് മുടപുരം തെന്നൂര്‍കോണം ക്ഷേത്രത്തിലെ പൂജാരിയും ചിറയിന്‍കീഴ് സ്വദേശിയുമായ ശ്രീകുമാര്‍ നമ്പൂതിരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ക്ഷേത്രവളപ്പിലെ പൂജാരിയുടെ മുറിയില്‍നിന്ന് രക്ഷപ്പെട്ട് ഇറങ്ങി ഓടിയ പെണ്‍കുട്ടി ബന്ധുക്കളോട് വിവരങ്ങള്‍ പറയുകയും തുടര്‍ന്ന് പൊലീസില്‍ നല്‍കിയ പരാതിയിലാണ് പോക്‌സോ പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയത്. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിെൻറ നിർദേശാനുസരണം ചിറയിന്‍കീഴ് ഇന്‍സ്‌പെക്ടര്‍ രാഹുല്‍ രവീന്ദ്രെൻറ നേതൃത്വത്തില്‍ എ.എസ്.ഐമാരായ ഹരി, ഷജീര്‍, എസ്.സി.പി.ഒ ശരത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.